15 October Tuesday

'രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധി, രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍' യൂത്ത്‌ലീഗ് നേതാവിന്റെ 'ചരിത്രബോധം' വൈറല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

കൊച്ചി > എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ഫിറോസിന്റെ മണ്ടത്തരം നിറഞ്ഞ പ്രസംഗം. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്ന വിഡ്ഢിത്തവും ഫിറോസ് ആവേശത്തോടെ വിളിച്ച് പറയുന്നുണ്ട്. യുവ നേതാവിന്റെ 'ചരിത്രബോധം' നവമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു.

പ്രസംഗത്തിലെ പ്രസക്തഭാഗം

''നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു - മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി'

 


പ്രധാന വാർത്തകൾ
 Top