28 March Tuesday

"EC" യുടെ നിർവചനം എന്താണെന്നെങ്കിലും നോക്കിവെക്കേണ്ടേ പ്രിയപ്പെട്ട നിഷേ?...; അൽപം പോലും ജാള്യത തോന്നുന്നില്ലേ ?

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

മതഗ്രന്ഥങ്ങൾക്ക് നികുതിയിളവ് കിട്ടില്ല എന്നാണ് പ്രോട്ടോകോൾ ഹാൻഡ്‌ബുക് പറയുന്നത് ..അതിനെയാണ് "മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല , ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ പറ്റില്ല " എന്നാക്കി നിഷ മാറ്റിയത് ...സ്വരാജ് അത് കൃത്യമായി പൊളിച്ചു ... പക്ഷെ നിഷയെപ്പോലുള്ള മാധ്യമപ്രവർത്തകർ തെറ്റുപറ്റിയെന്ന് സമ്മതിക്കുകയോ ? , ഏയ് ഒരിക്കലും പാടില്ല, അവർക്ക് തെറ്റുപറ്റില്ലല്ലോ....

ജതിൻ ദാസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

മാധ്യമപ്രവർത്തകർക്കിടയിലെ ടി സിദ്ദിക്കാണ്‌ മനോരമയിലെ നിഷ പുരുഷോത്തമൻ ... രണ്ടുപേരും ചർച്ചക്ക് വരിക ഒരുകെട്ട് പേപ്പറുകളുമായിട്ടാണ് ...

സിദ്ദിക്ക് ഇമ്പോസിഷൻ എഴുതുന്നപോലെ ചർച്ചക്കിടയിൽ ഉടനീളം എഴുതുന്നത് നിങ്ങളെല്ലാവരും കണ്ടിരിക്കും ... എന്താണ് എഴുതുന്നതെന്ന് നമുക്കോ എഴുതുന്ന സിദ്ദിഖിനോ തന്നെ പിടിയുണ്ടാകില്ല എന്നതാണ് സത്യകഥ ...

പക്ഷെ നിഷ അങ്ങനെയല്ല .. ഇമ്പോസിഷൻ എഴുത്തില്ല ... പ്രിന്റ് ഔട്ട് കോപ്പി കൊണ്ടുവന്ന് വായിക്കാറേയുള്ളൂ ...

ഇന്നും ചർച്ചയിൽ നിഷ ഇതുപോലൊരു എമണ്ടൻ രേഖ വായിച്ചു ... വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ്‌ബുക്കിലെ വാചകങ്ങളാണ് വായിച്ചത് .... അതിങ്ങനെയാണ്

"EC will not be issued for importing religious books and related material if such material is for free public distribution/donation. Tourism promotion material and educational material also do not qualify for exemption from payment of customs duty. " (ചാപ്റ്റർ 11 സെക്ഷൻ E-7 )..

നിഷ ഈ വാചകങ്ങൾ ഉദ്ധരിച്ചത് മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല , ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ പറ്റില്ല എന്ന് സമർത്ഥിക്കാനാണ് ...

സംഗതി EC എന്നൊക്കെ കേൾക്കുമ്പോൾ നമ്മളൊന്ന് ഞെട്ടും , ആ... നിഷ പറഞ്ഞത് ശരിയാണല്ലോ എന്ന് വിചാരിക്കും ..

എന്താണ് EC ? ഇതേ പ്രോട്ടോകോൾ ബുക്കിൽ ചാപ്റ്റർ 10 സെക്ഷൻ A-ൽ അതിന്റെ നിർവചനമുണ്ട് ..അതിങ്ങനെയാണ് ...

An Exemption Certificate (hereinafter referred to as EC) attested by the Protocol Special Section, Ministry of External Affairs, enables FRs located in Delhi and their Privileged Members to clear admissible goods by availing of exemption from payment of customs duty.

അതായത് ചുരുക്കിപ്പറഞ്ഞാൽ നികുതിയിളവിനുള്ള സർട്ടിഫിക്കറ്റ് ആണ് EC ..

ഇനി മുകളിൽ മതഗ്രന്ഥങ്ങളുടെ കാര്യത്തിൽ പറഞ്ഞ കണ്ടീഷൻ ഒന്നുകൂടി വായിച്ചുനോക്കൂ ...

മതഗ്രന്ഥങ്ങൾക്ക് നികുതിയിളവ് കിട്ടില്ല എന്നാണ് പ്രോട്ടോകോൾ ഹാൻഡ്‌ബുക് പറയുന്നത് ..അതിനെയാണ് "മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല , ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ പറ്റില്ല " എന്നാക്കി നിഷ മാറ്റിയത് ...

സ്വരാജ് അത് കൃത്യമായി പൊളിച്ചു ... പക്ഷെ നിഷയെപ്പോലുള്ള മാധ്യമപ്രവർത്തകർ തെറ്റുപറ്റിയെന്ന് സമ്മതിക്കുകയോ ? , ഏയ് ഒരിക്കലും പാടില്ല, അവർക്ക് തെറ്റുപറ്റില്ലല്ലോ .... അപ്പോൾ പിന്നെന്താണ് വഴി ? സ്വതസിദ്ധമായ അസഹിഷ്ണുത പുറത്തെടുക്കുക, സ്വരാജിനെ പറയാൻ സമ്മതിക്കാതിരിക്കുക , ഇടവേളയെടുക്കുക , മറ്റുള്ളവരിലേക്ക് പോകുക ... അങ്ങനെയിങ്ങനെയുള്ള മെഴുകൽ കലാപരിപാടികൾ.. ഉദ്ധരിക്കുന്ന വാചകത്തിലെ "EC" യുടെ നിർവചനം എന്താണെന്നെങ്കിലും നോക്കിവെക്കേണ്ടേ പ്രിയപ്പെട്ട നിഷേ? ഇമ്മാതിരി നിലവാരമില്ലായ്മ കാണിക്കുമ്പോൾ അല്പം പോലും ജാള്യത തോന്നുന്നില്ലേ ?

"ഖുർആൻ കൊണ്ടുവരാം എന്ന് എവിടെയാണ് ഹാൻഡ്ബുക്കിൽ എഴുതിയിരിക്കുന്നത്" എന്നാണ് പിന്നെയുള്ള മെഴുകൽ ... നിരോധിതമല്ലാത്ത സാധനങ്ങൾ നികുതിയടച്ച് ഇങ്ങോട്ട് കൊണ്ടുവരാം എന്ന് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമാണ് ... പക്ഷെ നിഷക്കത് മനസ്സിലാകില്ല എന്നതാണ് പ്രശ്നം ...

മുൻപൊരിക്കൽ sanctioned post നെപ്പറ്റി സ്മൃതി പരുത്തിക്കാട് ഒരു ചർച്ച നടത്തിയിരുന്നു .. എന്താണ് sanctioned post എന്നുപോലുമറിയാതെയാണ് സ്‌മൃതി അന്ന് ചർച്ച നയിച്ചത് ... എന്നിട്ടവസാനം ഇങ്ങനെയൊരു ചോദ്യവും " റഹീം ഇപ്പോൾ വ്യക്തമായില്ലേ അത് sanctioned post അല്ല , അപ്പോൾ ഞങ്ങൾ പുറത്തുകൊണ്ടുവന്ന വാർത്ത ശരിയാണെന്ന് തെളിഞ്ഞില്ലേ" എന്നാണ് സ്‌മൃതി അന്ന് ചോദിച്ചത് ... സ്മൃതിയും നിഷയും ഒരേ നുകത്തിൽ കെട്ടാവുന്നവരാണ് എന്ന് ഇന്നത്തെ നിഷയുടെ പ്രകടനം കണ്ടപ്പോൾ തോന്നി ... സാക്ഷരകേരളം കുറച്ചുകൂടി നിലവാരമുള്ള ആങ്കർമാരെ അർഹിക്കുന്നുണ്ട് ..

വാൽക്കഷ്ണം 1: ഇറക്കുമതി ചെയ്യാൻ പാടില്ലാത്ത മതഗ്രന്ഥം ജലീൽ എങ്ങനെ വിതരണം ചെയ്തു എന്ന് ചോദിക്കുന്ന ആങ്കറോട് "ഇത് കസ്റ്റംസ് ക്ലിയർ ചെയ്തതല്ലേ, അപ്പോൾ സ്വാഭാവികമായും അത് നിയമപരമായി വന്നതായിരിക്കുമല്ലോ" എന്ന് ചോദിച്ച സ്വരാജിനോട് ആ ഗ്രന്ഥം വന്നതിന്റെ കുറ്റിയും വേരും തേടിപ്പോയി ജലീൽ അത് വെരിഫൈ ചെയ്യണമായിരുന്നു എന്ന് പറയാൻ മാത്രം ബുദ്ധിവികാസമേ ആങ്കർക്കുള്ളൂ ... എന്നിട്ടതേ ആങ്കർ അടുത്ത ശ്വാസത്തിൽ ചോദിക്കുന്നു മതഗ്രന്ഥം വിതരണം ചെയ്യലാണോ മന്ത്രിയുടെ പണിയെന്ന് ... നാക്ക് വാടകക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്, കേട്ടിട്ടുമുണ്ട് .. ഇവിടെ നാക്ക് മാത്രമല്ല തലച്ചോറും വാടകക്ക് കൊടുത്തിരിക്കുകയാണെന്ന് തോന്നുന്നു ..

വാൽക്കഷ്ണം 2: "Note: FRs are advised to import items mentioned in Paras 5, 6, 7 and 8 above through normal channels." ഇങ്ങനെയൊരു വാചകം കൂടി ഇതേ പ്രോട്ടോകോൾ ഹാൻഡ്ബുക്കിൽ ചാപ്റ്റർ 11-ൽ സെക്ഷൻ F-8 നു തൊട്ടുതാഴെയുണ്ട് ... "ഖുർആൻ കൊണ്ടുവരാം എന്ന് എവിടെയാണ് ഹാൻഡ്ബുക്കിൽ എഴുതിയിരിക്കുന്നത്" എന്ന നിഷയുടെ ചോദ്യത്തിനുള്ള സ്പെസിഫിക്കായ ഉത്തരവും അതിലുണ്ട് ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top