15 November Friday

വീട്ടില്‍ കള്ളനോട്ടടിക്കല്‍; നാട്ടില്‍ കള്ളപ്പണം പിടിക്കല്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 23, 2017

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടിക്ക് പൊലീസ് തിരയുന്ന ബിജെപി പ്രാദേശിക നേതാവ് രാഗേഷ് ഏരാശേരിയുടെ ചിത്രം (ഏറ്റവും താഴെ ഇടതുഭാഗത്ത്) കള്ളപ്പണത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിന് സ്ഥാപിച്ച ഫ്ളെക്സില്‍.

കൊച്ചി > വീടിനുള്ളില്‍ നോട്ടടിയന്ത്രം  വെച്ച് ഇഷ്ടപ്രകാരം നോട്ടടിച്ച് അത് നാട്ടുകാര്‍ക്ക് പലിശക്ക് കൊടുത്ത് ചുമ്മാ ഇരിക്കുന്ന പുള്ളികള്‍ ഒന്നുമല്ല  ബിജെപി- യുവമോര്‍ച്ചാ നേതാക്കളായ  രാജീവ്‌ ഏരാശേരിയും സഹോദരന്‍ രാഗേഷ് ഏരാശേരിയും. രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനായുള്ള പാര്‍ടിയുടെ ആഹ്വാനം കേട്ട് കള്ളപ്പണക്കാരെ  പിടിക്കാനിറങ്ങിയ ദേശസ്നേഹപടയിലെ മുന്നണി പോരാളിയാണ് രാജീവ്‌ ഏരാശേരി. രാജീവ് മണ്ഡലം നേതാവാനെങ്കില്‍ കള്ളനോട്ടടി യന്ത്രത്തിനോപ്പം  പിടിയിലായ അനിയന്‍  രാഗേഷ്  പഞ്ചായത്തിലാണ് പ്രവര്‍ത്തനം

മോഡിയുടെ നോട്ട് നിരോധനം കൊണ്ട് വലഞ്ഞ കള്ളപ്പണമുന്നണിക്കാരെ ഒരു വഴിക്കാക്കാന്‍ ശോഭാസുരേന്ദ്രന്‍  നയിച്ച ജാഥ മതിലകത്തെത്തിയപ്പോള്‍ ജാഥയിലെ പ്രമുഖതാരമായിരുന്നു പിടിയിലാകാനുള്ള രാജീവ്‌  . കള്ളപ്പണം തൂത്തു തുടച്ചേ അടങ്ങൂ എന്നും പറഞ്ഞ് നടത്തിയ ജാഥയുടെ ഫ്ളക്സുകളില്‍ രാജീവും ചിരിച്ചിരിക്കുന്നുണ്ട്. മോഡിയും അമിത്ഷായും കുമ്മനവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് രാജീവും രാഗേഷും കള്ളപ്പണമുന്നണിയെ തകര്‍ക്കാന്‍ ഇറങ്ങിയത്. അതും രാവിലെ വിട്ടില്‍ നോട്ടടിയും പലിശക്കുകൊടുക്കലുമടക്കം നൂറുകൂട്ടം പണിയൊതുക്കിയാണ് രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനും കള്ളപ്പണം പിടിക്കാനുമായി കാവികൊടിയും കൊണ്ടിറങ്ങിയിരുന്നത്.

ഒബിസി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറിയും ബിജെപി ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ സെക്രട്ടറിയുമായ രാജീവാന് പ്രദേശത്തെ യുവമോര്‍ച്ച പ്രവര്‍ത്തകാരുടെ പിന്നിലെ ശക്തി.

ബിജെപി പ്രമുഖന്റെ വീട്ടിലെ കള്ളനോട്ടടി സോഷ്യല്‍ മീഡിയയില്‍ ട്രോളിനും വിഷയമായി.

മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രായോഗികമാക്കിയ 'രാജ്യസ്നേഹി'യായി രാജീവിനെ സോഷ്യല്‍ മീഡിയ 'വാഴ്ത്തുന്നു'


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top