09 April Thursday

നദിയുടെയും കമല്‍ സി യുടെയും കേസില്‍ സംഭവിക്കുന്നത്

അനീഷ് ഷംസുദ്ദീന്‍Updated: Sunday Jan 15, 2017

തിരുവനന്തപുരം > ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യപെട്ട എഴുത്തുകാരന്‍ കമല്‍ സി യുടെയും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി നദിയുടെയും കേസുകളില്‍ സംഭവിക്കുന്നത് എന്തെന്ന് അനീഷ് ഷംസുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്. നദിയേയും  കമല്‍ സിയേയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങളെ തെളിവ് സഹിതം ഖണ്ഡിക്കുകയാണ് അനീഷ് ഷംസുദ്ദീന്‍.


അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം 

നമുക്ക്‌ നദിയുടെയും കമൽസിയുടെയും കേസ്‌ എന്തെന്ന് നോക്കാം

നദി എന്ന നദീറിന്റെ കേസ്‌
============

1, ' നദീറിനെതിരെ പിണറായിയുടെ പോലീസ്‌ UAPA ചുമത്തി ' ഇങ്ങനെ ആണു പ്രചരണം

തെറ്റാണു

2016 മാർച്ചിൽ ആറളം പോലീസ്‌ സ്റ്റേഷനിൽ UAPA പ്രകാരം എടുത്ത കേസിൽ നദിയെ പ്രതിയാക്കി .

രണ്ടും തമ്മിൽ വത്യാസം എന്താണെന്നാണു ചോദ്യം ,അല്ലെ ?

2016 മാർച്ച്‌ 3 നു ആറളം ഫാമിൽ എത്തിയ സായുധരായ 6 മാവോയിസ്റ്റുകൾക്ക്‌ എതിരെ ആണു UAPA ചുമത്തിയത്‌ . ഇതിൽ നാളെ ഞാനൊ ,നിങ്ങളൊ പ്രതിയായാലും UAPA തന്നെ വരും . കാരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ UAPA ചുമത്തപ്പെട്ട്‌ കഴിഞ്ഞു .ആ കേസിൽ പ്രതി ആയപ്പോൾ സ്വാഭാവികമായി വന്നതാണു നദീറിനു UAPA

ഈ സർക്കാർ എല്ലാ UAPA കേസുകളും റിവ്യൂ ചെയും എന്ന് പറഞ്ഞിട്ടുണ്ട്‌ . ഉമ്മൻ ചാണ്ടി ഭരണത്തിൽ എടുത്ത ഈ UAPA കേസും റിവ്യൂ ചെയും ,ഒരു സംശയവും ഇല്ല

2, നദിയെ നിരപരാധി എന്ന് കണ്ട്‌ വെറുതെ വിട്ടു , എന്നിട്ട്‌ വീണ്ടും പ്രതിയാക്കി .

തെറ്റ്‌

ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയലും ചില ശാസ്ത്രീയ പരിശോദനകളും നടത്തിക്കഴിഞ്ഞു മതിയായ തെളിവുകൾ ലഭിക്കാത്തത്‌ കൊണ്ട്‌ പോകാൻ അനുവദിക്കുകയും ജനുവരി 4 നു വീണ്ടും ഹാജരാകണം എന്ന് നോട്ടീസ്‌ കൊടുക്കുകയും ചെയ്തു .

അതായത്‌ നിരപരാധി ആയത്കൊണ്ട്‌ പൊയ്ക്കോളാൻ അല്ല പറഞ്ഞത്‌ . 'ഇപ്പൊ തെളിവുകൾ ലഭ്യമല്ലാത്തത്‌ കൊണ്ട്‌ പോകാം ഇനിയും ഹാജരാകണം ' എന്ന് . ഇങ്ങനെ പറയുംബോൾ തന്നെ പോലീസ്‌ വെറുതെ ഇറക്കിവിട്ടതല്ല അന്വേഷണം തുടരുന്നുണ്ട്‌ എന്ന് വ്യക്തമാണു .മാത്രമല്ല കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പോലീസ്‌ ഹാജരാക്കിയ തെളിവുകൾ തൽക്കാലം കോടതി അംഗീകരിചിട്ടുണ്ട്‌ ( വിശദമായ വാദത്തിൽ അതൊക്കെ തള്ളിപ്പോയെന്ന് വരാം )

കഴിഞ്ഞ ജൂൺ മാസത്തിൽ നദീർ ഖത്തറിൽ ഉള്ളസമയവും ഇതേ കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നദീറിന്റെ വീട്ടിൽ ചെന്നിരുന്നു . ഒന്നര വർഷം മുൻപ്‌ പൊൻമുടിയിലേക്ക്‌ ടൂർ പോയ 20 അംഗ സംഘത്തിൽ നദീർ ഉൾപ്പെടെ 3 പേർ മാവോയിസ്റ്റ്‌ ബന്ധം ഉണ്ടെന്ന് ആരോപിച്‌ പോലീസ്‌ അന്നുമുതൽ നദീറിനെ പിന്തുടരുന്നുണ്ട്‌ . ചെന്നിത്തല പോലീസിന്റെ ആ നടപടിയുടെ സമയത്താണു അതിനെതിരായി 'ഞങ്ങൾ മാവോയിസ്റ്റ്‌ അല്ല ' എന്ന് മാതൃഭൂമിയിൽ നദീർ കവർ സ്റ്റോറി ചെയുന്നത്‌ .

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ആഴ്ച മുതൽ അല്ല നദീർന്‌ നേരെ പോലീസ്‌ അന്വേഷണം വരുന്നത്‌ .

നദീറിനു മാവോയിസവും ആയ്‌ ബന്ധം ഉണ്ടെന്നൊ , ആറളം ഫാം കേസിൽ ബന്ധം ഉണ്ടെന്നൊ ഒന്നും പറയാൻ ഞാൻ ആളല്ല . അതൊക്കെ പോലീസ്‌ തെളിയിക്കട്ടെ . തെളിവുണ്ടെങ്കിൽ കേസ്‌ എടുക്കട്ടെ .

പക്ഷെ ഈ കേസിൽ കഴിഞ്ഞ സർക്കാർ ചുമത്തിയ ഡഅജഅ ഈ സർക്കാർ റിവ്യൂ ചെയുക തന്നെ ചെയും

എന്താണു കമാൽസിയുടെ വിഷയം
=============
കമാൽസിയെ സംബന്ധിചു 3 പത്രക്കുറിപ്പുകൾ ആണു പോലീസ്‌ ഇറക്കിയത

1, No :- 348/PR/PiC/PHQ/2016 - തീയതി 2012- -2016

ദേശീയ ഗാനത്തെ അപമാനിചു എന്ന കേസിൽ പ്രധമധൃഷ്ടാ കുറ്റക്കാരൻ അണെന്ന് കണ്ടതിനാൽ iPC 124A പ്രകാരം കേസ്‌ രെജിസ്റ്റർ ചെയ്തു . ഇത്‌ നിയമപ്രകാരം ഉള്ള അന്വേഷണം മാത്രമാണു . അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടേ ഒള്ളു .അറസ്റ്റ്‌ ചെയ്തിട്ടില്ല

2,  No 349/PR/PiC/PHQ/2016 തീയതി 2012 2016

ദേശീയഗാനത്തെ അപമാനിച്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു എന്ന ആരോപണത്തിൽ കമൽ സി യെ ചോദ്യം ചെയുക മാത്രമാണു ഉണ്ടായിട്ടുള്ളത്‌ .ഇത്‌ നിയമപ്രകാരം ഉള്ള നടപടി മാത്രമാണു . ഈ കേസിൽ iPC 124A ചുമത്തേണ്ടതില്ല എന്നാണു പ്രാധമിക പരിശോദനയിൽ വ്യക്തമായത്‌

3, No 9/PR/PiC/PHQ/17 തീയതി 14 -1 -2017

' കമൽ സിക്ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നു എന്നത്‌ വാസ്ഥവ വിരുദ്ധമാണു . കേസ്‌ എടുത്ത ഘട്ടത്തിൽ തന്നെ പരാതി ഉയർന്നതിനെതുടർന്ന് അന്വേഷണം നിറുത്തി വെചിരുന്നു . നിലവിൽ ഒരു അന്വേഷണവും ഇല്ല . കമൽ സി ചവറക്ക്‌ എതിരെ124A പ്രകാരം എടുത്ത കേസ്‌ പുനപരിശോദിചു വരുന്നു

ഇതാണു പോലീസ്‌ പറയുന്നത്‌ .

'കമൽ ഫാൻസ്‌ പറയുന്നത്‌ കേസ്‌ എടുത്തില്ലാ എന്ന് അന്ന് പറഞ്ഞു പിന്നെ ഇപ്പോൾ പിൻ വലിക്കും എന്ന് പറയുന്നു അപ്പൊ പറ്റിക്കൽ അല്ലെ 'എന്നാണു .

സർക്കുകൽ 1 നോക്കുക കേസ്‌ എടുത്തു എന്ന് തന്നെയാണു അതിൽ . സർക്കുലർ 2 ൽ പറയുന്നു 124അ വേണ്ട എന്ന് തീരുമാനിചു . ഇന്നിറങ്ങിയ സർക്കുലറിൽ പറയുന്നു ' കേസ്‌ ഉണ്ട്‌ , പക്ഷെ അന്വേഷണം അന്നേ നിറുത്തിവെചു . കേസ്‌ പുന പരിശോദിക്കുന്നു .

1, iPC 124A കേസ്‌ എടുത്തു എന്ന് (FIR ) വളരെ വ്യക്തമാണു
2,  iPC 124 വേണ്ടാന്ന് വെചു എന്ന് വളരെ വ്യക്തമാണു ( അപ്പൊ കേസ്‌ ഇല്ലാതാവുന്നില്ല . അതിനു നിയമപരമായ നടപടി ക്രമങ്ങൾ ഉണ്ട്‌ . എടുത്ത്‌ കഴിഞ്ഞ കേസ്‌ പിൻ വലിക്കണമെങ്കിൽ )
3, അന്വേഷണം അന്നേ നിറുത്തിവെചു എന്ന് വ്യക്തമായി തന്നെ പറയുന്നു . കേസ്‌ പുനപരിശോദിക്കുന്നു എന്നും വളരെ വ്യക്തമാണു .

'കമലിനെതിരെ കേസ്‌ ഉണ്ടാവില്ല , നദിക്കെതിരെ UAPA റിവ്യൂ ചെയും '

കാര്യങ്ങൾ വളരെ വ്യക്തമാണു . തിരിയേണ്ടവർക്ക്‌ തിരിയും ,അല്ലാത്തവർ നട്ടം തിരിയും

പ്രധാന വാർത്തകൾ
 Top