21 April Sunday

കേശവന്‍ മാമനെ വിടാതെ സോഷ്യല്‍ മീഡിയ; കാര്‍ട്ടൂണുകളും ഹിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019

രമണനും മണവാളനും സുമേശ് കാവിപ്പടയുമെല്ലാം അരങ്ങുവാണ ട്രോള്‍ ലോകത്തെ ഹിറ്റ് താരം ഇപ്പോള്‍ കേശവന്‍ മാമനാണ്. സുമേഷ് കാവിപ്പടയുടെ 'വാട്സ് ആപ്പ് ജീവിതം' എന്ന പേരില്‍ മിനേഷ് രാമനുണ്ണി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിലാണ് കേശവന്‍ മാമന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രം. ആദ്യമായി കടന്നുവന്നത്. പിന്നാലെ സോഷ്യല്‍ മീഡിയ കേശവന്‍ മാമനെ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോള്‍ കാര്‍ട്ടൂണുകളിലും കേശവന്‍ മാമന്‍ താരമായി കഴിഞ്ഞു. സമകാലീന വിഷയങ്ങള്‍ കോര്‍ത്തിണക്കിയതാണ് കാര്‍ട്ടൂണുകള്‍. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പശു രാഷ്ട്രീയവും, രാജ്യസുരക്ഷയും, അഴിമതിയുമെല്ലാം കേശവന്‍ മാമനിലൂടെ പറഞ്ഞു പോകുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top