16 February Saturday

'ലിനീ, നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍'; ഹൃദയംപൊള്ളിച്ച് സജീഷിന്റെ കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 5, 2019

കൊച്ചി > നിപാ വൈറസ് ജീവനെടുത്ത സിസ്റ്റര്‍ ലിനിയെ ഓര്‍മകളില്‍ വിതുമ്പി ഭര്‍ത്താവ് സജീഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ലിനിയുടെയും സജീഷിന്റെയും മകന്‍ റിതുലിന്റെ ആറാം പിറന്നാള്‍ ദിനത്തിലാണ് ലിന്ക്കായി സജീഷ് കുറിപ്പെഴുതിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മകനെ ഒരുക്കി സ്‌കൂളിലേക്കയച്ച അച്ഛന്റെ നൊമ്പരമായിരുന്നു കുറിപ്പില്‍. ലിനിയുടെയും മകന്റെയും ചിത്രങ്ങളും സജീഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.
ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top