'അതോർക്കുമ്പോൾ ഉൾക്കിടിലം'; പഹൽഗാമിൽ നിന്നെത്തിയിട്ട് മൂന്ന് ദിവസം; അനുഭവം പങ്കുവെച്ച് ജി വേണുഗോപാൽ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്ന ജമ്മു കാശ്മീരിലെ പഹൽഗാമിൽ പോയ അനുഭവം പങ്കുവെച്ച് ഗായകൻ ജി വേണുഗോപാൽ. എബിസി വാലീസ് എന്നു വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ മൂന്ന് ദിവസങ്ങൾ ട്രക്ക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർധിപ്പിക്കുന്ന മനോഹരമായൊരു ഒരനുഭവം യാത്രയ്ക്കിടെ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക്ക് കുറിപ്പ്
ദൈവമേ ..... ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG
0 comments