13 December Friday

മോഡി ചിത്രവുമായി സ്വാമി സന്ദീപാനന്ദഗിരി; രാഷ്ട്രീയമില്ലെന്നു കമന്റും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 24, 2018

തിരുവനന്തപുരം > പ്രധാനമന്ത്രി നരേന്ദ്രമോഡി കടുവയുടെ ചിത്രമെടുക്കുന്ന വേറിട്ട ഫേസ്‌ബുക്ക് പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി. നാം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ നമ്മുടെ തന്നെ സുരക്ഷക്കുവേണ്ടിയാണെന്ന് അറിയുന്ന ചില നിമിഷങ്ങളെന്ന കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

' നാം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ നമ്മുടെ തന്നെ സുരക്ഷക്കുവേണ്ടിയാണെന്ന് അറിയുന്ന ചില നിമിഷങ്ങള്‍. ഒരു വേള ആരും ആഗ്രഹിച്ചുപോകും ഈ വേലിക്കെട്ടുകളൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്'; സന്ദീപാനന്ദ ഗിരി പോസ്റ്റില്‍ പറയുന്നു. അതേസമയം തന്റെ പോസ്റ്റിന് യാതൊരുവിധ രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം കമന്റിലൂടെ പറഞ്ഞു.


'ഇതില്‍ ആരും രാഷ്ട്രീയം കാണണ്ട. ഇതാണ് ഭാരതീയ ആചാര്യന്മാര്‍ പറയുന്ന ബന്ധനത്തിന്റേയും മോചനത്തിന്റേയും രഹസ്യം' അദ്ദേഹം വിശദീകരിച്ചു. ചിത്രം വലിയ തോതിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്





 

പ്രധാന വാർത്തകൾ
 Top