29 March Wednesday

ഷാ ബാനു കേസില്‍ രാഷ്‌ട്രീയം കളിച്ചത് രാജീവ് ഗാന്ധി സര്‍ക്കാര്‍; മുത്തലാഖില്‍ സിപിഐ എം എതിര്‍ത്തത് സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 30, 2018


  രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ആകമാനം ഗുണകരമായിരുന്ന സുപ്രീം കോടതി വിധി മുസ്ലിം യാഥാസ്ഥികരുടെ പ്രതിഷേധം കണ്ട് വിരണ്ടു പോയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ അട്ടിമറിച്ചു.

മുസ്ലീം വിവാഹമോചനത്തെ സിവില്‍ കേസിന് പുറമെ, ക്രിമിനല്‍ കേസായി കൂടി പരിഗണിക്കുന്നത് മുസ്ലീം സ്ത്രീകളുടെ ജീവിതത്തെ സംരക്ഷിക്കാനുള്ള അടങ്ങാത്ത താല്‍പ്പര്യം കൊണ്ടല്ലെന്നും മുസ്ലീമായി ജനിച്ച പുരുഷന്മാരെ തുറുങ്കിലടക്കാനുള്ള ഒടുങ്ങാത്ത വര്‍ഗീയവിദ്വേഷം കൊണ്ടാണെന്നും ആര്‍ക്കും മനസ്സിലാകും; കണ്ണന്‍ പികെ എഴുതുന്നു


'ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതിന് വേണ്ടി വാദിക്കുകയും അതേ സമയം മുത്തലാഖ് ബില്ലിനെ എതിര്‍ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ സി പി ഐ എമ്മേ' എന്ന തലക്കെട്ടോടു കൂടി ഒരു പോസ്റ്റ് സംഘപരിവാര്‍ സൈബര്‍ ടീം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ മുറുമുറുപ്പുയര്‍ന്നതാണ് മുത്തലാഖ് സമ്പ്രദായത്തെ എന്നും തുറന്നെതിര്‍ത്തിട്ടുള്ള സി പി ഐ എമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ കേരളാ സൈബര്‍ ടീമിനെ പ്രേരിപ്പിച്ചത്.

മുത്തലാഖുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കോടതി വ്യവഹാരങ്ങളും ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നത് വിഖ്യാതമായ ഷാ ബാനു കേസോടെയാണ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നിവാസിയായിരുന്ന അഞ്ചു കുട്ടികളുടെ മാതാവായ 62 വയസ്സുള്ള ഷാ ബാനു എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ 1978 ല്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതോടെയാണ് ഷാ ബാനു കേസ് ആരംഭിക്കുന്നത്.

indianexpress.com/.../what-is/what-is-shah-bano-case.../

എം മുള്ള എന്ന ഇസ്ലാമിക നിയമപണ്ഡിതന്‍ രചിച്ച മുഹമ്മദന്‍ നിയമ തത്വങ്ങള്‍ (Principles of Mahomedan law by Sir Dinshah Fardunji Mulla) എന്ന നിയമ സംഹിതയേയും ഇസ്ലാമിക മതസാഹിത്യത്തെയും ആധാരമാക്കി ബ്രിട്ടീഷ് ഭരണകാലത്ത് (1937ല്‍) ഇന്ത്യയില്‍ നിലവില്‍ വന്ന മുസ്ലിം ശരി അത്ത് നിയമത്തിലെ വിവാഹമോചനം സംബന്ധിച്ച സങ്കല്‍പ്പമാണ് ഷാ ബാനു കേസില്‍ വിചാരണ ചെയ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം 1986ലാണ് ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചത്. വിധിക്കെതിരെ മുസ്ലിം മതപൗരോഹിത്യം ശക്തമായി രംഗത്ത് വരുകയും കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കോടതി വിധിക്കെതിരെ ബില്ല് പാസ്സാക്കിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ മുസ്ലീം സ്ത്രീകള്‍ക്ക് ആകമാനം ഗുണകരമായിരുന്ന സുപ്രീം കോടതി വിധി മുസ്ലിം യാഥാസ്ഥികരുടെ പ്രതിഷേധം കണ്ട് വിരണ്ടു പോയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ അട്ടിമറിച്ചു. മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ വിഴുങ്ങുമെന്നായിരുന്നു രാജീവിന്റെ ആശങ്ക. അതോടെയാണ് പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീം കോടതി വിധി ദുര്‍ബലപ്പെടുത്തി മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹ മോചന നിയമം Muslim Women (Protection of Rights on Divorce) Act, 1986 കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പാസ്സാക്കിയത്.

രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വിവാഹ മോചന നിയമം അനുസരിച്ച് വിവാഹ മോചനം നേടിയ മുസ്ലിം സ്ത്രീക്ക് മൂന്ന് ആര്‍ത്തവകാലത്തേക്ക് മാത്രമേ മൊഴി ചൊല്ലിയ മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍-ആന്‍ പ്രകാരമുള്ള ഇദ്ദാത് (iddat) അനുഷ്ഠിക്കേണ്ട കാലഘട്ടമാണിത്. 90 ദിവസം ആയാണ് ഈ കാലാവധി ബില്ലില്‍ നിജപ്പെടുത്തിയിട്ടുള്ളത്.

 ഈ കാലഘട്ടം കഴിയുന്നതോടെ മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് വേറെ വിവാഹം ചെയ്യാമെന്നതിനാലാണ് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അര്‍ഹതയില്ലാത്തത്. പുനര്‍വിവാഹം നടന്നാലും ഇല്ലെങ്കിലും അതാണവസ്ഥ. Muslim Women (Protection of Rights on Divorce) Act, 1986 എന്ന പ്രസ്തുത നിയമത്തിന്റെ സഹായത്തോടെ ഖാന്‍ ആത്യന്തിക വിജയം നേടി, ഷാ ബാനു അപമാനിതയായി.ദരിദ്രരായ മുസ്ലിം സ്ത്രീകളുടെ ജീവിതം അടിമതുല്യമാക്കുന്ന ഈ നിയമത്തിനാണ് കോടതി എതിരഭിപ്രായം പറഞ്ഞിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ കയ്യടിച്ചത്. ഈ ബില്ലിനെ മുസ്ലീം പ്രീണനം എന്നുയര്‍ത്തിക്കാട്ടിയാണ് പിന്നീട് സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നത്.

ഒരു വൃദ്ധവനിതയുടെ ഇതിഹാസ തുല്യമായ നിയമ പോരാട്ട വിജയത്തെ അവഹേളിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ ഭരണഘടനാഭേദഗതി. മറ്റ് മതസ്ഥര്‍ക്ക് ലഭ്യമായ പൗരാവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്കും ലഭ്യമാകണമെന്ന് സ്വപ്നം കണ്ട നെഹ്റുവിന്റെയും അബേദ്ക്കറിന്റെയും ദര്‍ശനങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള കനകാവസരമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിലൂടെ കയ്യൊഴിഞ്ഞത്.

രാജീവ് ഗാന്ധി സര്‍ക്കാരിന്റെ മുസ്ലീം സ്ത്രീകള്‍ക്കെതിരെയുള്ള ഈ ബില്ലിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുത്ത പാര്‍ട്ടി സി പി ഐ എമ്മായിരുന്നു. തുടര്‍ന്ന് നടന്ന ശരി അത്ത് വിവാദ കാലത്ത് സ: ഇ എം എസ് എടുത്ത ശക്തമായ നിലപാടുകള്‍ക്കെതിരെ മുസ്ലിം മതപൗരോഹിത്യം രൂക്ഷമായാണ് പ്രതികരിച്ചത്. 'രണ്ടും കെട്ടും നാലും കെട്ടും വേണ്ടി വന്നാല്‍ ഈ എം എസ്സിന്റെ ഓളേം കെട്ടും ' എന്ന് നാടൊട്ടുക്കും മുസ്ലീം ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചതും ഇക്കാലത്താണ്.

2017 ആഗസ്റ്റ് 22 ന്റെ വിധിന്യായത്തിലൂടെയാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം റദ്ദാക്കിയത്. സൈറാ ബാനു എന്ന സ്ത്രീ തന്നെ മുത്തലാഖിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായത്.

www.bbc.com/news/world-asia-india-41008802

www.thehindu.com/.../sc-to-pronou.../article19534469.ece

മുത്തലാഖ് സ്ത്രീ വിരുദ്ധവും, മനുഷ്യാവകാശ ലംഘനവുമാണെന്നാണ് സി പി ഐ എമ്മിന്റെ പ്രഖ്യാപിത നിലപാട്. സി പി ഐ എമ്മിന്റെ ഔദ്യോഗിക നിലപാട് 2016 ഒക്ടോബര്‍ 18ന് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോളിറ്റ് ബ്യുറോ പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നു.

'The Polit Bureau of the Communist Party of India (Marxist) has issued the following statement:

The CPI(M) supports the demand of Muslim women against the practice of arbitrary and instant triple talaq. This specific practice is not permitted in most Islamic countries. Acceptance of this demand will bring relief to affected women.

All perosnal laws including those for the majority community require reform.'

cpim.org/pressbriefs/triple-talaq

മുത്തലാഖിനെതിരായ സുപ്രീംകോടതി വിധിയെ ആദ്യമായി സ്വാഗതം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനവും സി പി ഐ എമ്മാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മുത്തലാഖിനെതിരെ കര്‍ശനവും സ്ഥിരതയാര്‍ന്നതുമായ നിലപാടെടുത്ത ഏക രാഷ്ട്രീയ പാര്‍ട്ടിയായ സി പി ഐ എമ്മിനുള്ള അംഗീകാരം കൂടിയായിരുന്നു സുപ്രീംകോടതി വിധി. മുത്തലാഖ് വിധിയോടുള്ള സി പി ഐ എമ്മിന്റെ ഔദ്യോഗിക നിലപാട് 2017 ആഗസ്‌ററ് 22ന് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോളിറ്റ് ബ്യുറോ പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചിരുന്നു.

'The Polit Bureau of the Communist Party of India (Marxist) has issued the following statement:

The Polit Bureau of the CPI(M) welcomes the Supreme Court verdict treating arbitrary and instant triple talaq as illegal, delivered by a majority judgement of the five-member bench.

The detailed judgements are not yet available. The CPI(M) will properly respond after studying the majority and minority judgements.'

cpim.org/pressbriefs/judgment-instant-triple-talaq

മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും തള്ളിയ സുപ്രീം കോടതി ഈ വിഷയത്തില്‍ ആറുമാസത്തിനകം നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മൂന്ന് വര്‍ഷം ജയിലിലിടുന്ന നിയമം കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.

ഭാര്യയെ ഉപേക്ഷിച്ചാല്‍ സ്വാഭാവികമായും ഇന്ത്യന്‍ നിയമം പ്രകാരം സിവില്‍ കേസാണ് ഉണ്ടാകേണ്ടത്. എന്നാല്‍ നരേന്ദ്ര മോഡി അവതരിപ്പിച്ച നിയമം പ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കാനുള്ള നിയമം നിലവിലിരിക്കെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ തിരക്കിട്ട് ബില്ലവതരിപ്പിക്കുന്നത് മുസ്ലിം സമൂഹത്തെ തടവറയിലാക്കാനാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഈ കാരണങ്ങളാലാണ് തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനെ പിന്തുണക്കാന്‍ ആവില്ലെന്ന് വയനാട്ടില്‍ സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

http://www.kairalinewosnline.com/2017/12/28/152992.html

സുപ്രീം കോടതി അസാധുവാക്കിയ മുത്തലാഖ് ഒരു വര്‍ഷം കഴിഞ്ഞ് മോഡി സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കാന്‍ ശ്രമിക്കുന്നതിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. പ്രസ്തുത ബില്ല് പ്രകാരം മുത്തലാഖ് ജാമ്യമില്ലാത്ത, വാറന്റ് ആവശ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്തിരിക്കുന്നു. മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ ആര്‍ എസ് എസ് ഭരണമുള്ള ഇന്ത്യയില്‍ എന്താണ് സംഭവിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

വിവാഹബന്ധം വേര്‍പെടുത്തുന്നത് ഭര്‍ത്താവിനെ ജയിലില്‍ അടക്കാന്‍ തക്കവണ്ണമുള്ള ക്രിമിനല്‍ കുറ്റമായി ഇതുവരെ ഇന്ത്യന്‍ ശിക്ഷാനിയമം രേഖപ്പെടുത്തിയിട്ടില്ല. വിവാഹമോചന കേസുകള്‍ ഇന്ത്യയില്‍ സിവില്‍ കേസ് മാത്രമായിട്ടാണ് പരിഗണിക്കുന്നത്. ഒരു ഹിന്ദുവോ, സിഖോ, ക്രിസ്ത്യനോ, പാഴ്സിയോ, ജൈനനോ വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടക്കാറില്ല. അതില്‍നിന്ന് വ്യത്യസ്തമായി മുസ്ലീം വിവാഹമോചനത്തെ സിവില്‍ കേസിന് പുറമെ, ക്രിമിനല്‍ കേസായി കൂടി പരിഗണിക്കുന്നത് മുസ്ലീം സ്ത്രീകളുടെ ജീവിതത്തെ സംരക്ഷിക്കാനുള്ള അടങ്ങാത്ത താല്‍പ്പര്യം കൊണ്ടല്ലെന്നും മുസ്ലീമായി ജനിച്ച പുരുഷന്മാരെ തുറുങ്കിലടക്കാനുള്ള ഒടുങ്ങാത്ത വര്‍ഗീയവിദ്വേഷം കൊണ്ടാണെന്നും ആര്‍ക്കും മനസ്സിലാകും.ഈ വിവേചനത്തെയാണ് സി പി ഐ എം എതിര്‍ത്തത്.

ഗുണഭോക്താക്കളായ ഒരു മുസ്ലീം സ്ത്രീയോട് പോലും ചര്‍ച്ച ചെയ്യാതെ പാര്‍ലമെന്റില്‍ വെറും നാല് മണിക്കൂര്‍ ചര്‍ച്ച കൊണ്ട് ശബ്ദവോട്ടൊടെ പാസാക്കുകയായിരുന്നു ബില്ല്. കണക്കുകള്‍ പ്രകാരം മുസ്ലിം സമുദായത്തിലെ 0.3 % പേരാണ് മുത്തലാഖിലൂടെ വിവാഹ മോചനം നേടുന്നത്. അതിന്റെ പേരില്‍ സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റി ഒരു പ്രത്യേക സമൂഹത്തിനെ മാത്രം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിന്റെ ലക്ഷ്യം വേറെ പലതുമാണെന്ന് ഊഹിക്കാവുന്നതേയുള്ളു.

ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടന്നാല്‍ ജീവനാംശം എങ്ങനെ കൊടുക്കും എന്ന ചോദ്യം ലോക്‌സഭയില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ വസ്തു വകകളിലും ഭാര്യക്ക് യാതൊരു അവകാശവും ബില്‍ നല്‍കുന്നില്ല. ഭാര്യയെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു മതങ്ങളില്‍ നില നിന്നിരുന്ന നിയമങ്ങള്‍ തന്നെയാണ് മുസ്ലിം മതത്തിലെ കേസുകളിലും നടപ്പിലാക്കേണ്ടിയിരുന്നത്.

അത് നടപ്പിലാക്കാതെ ക്രിമിനല്‍ കുറ്റമാക്കി മാറ്റിയ നിലപാടിനെയാണ് മുസ്ലിം ലീഗ്, സി പി ഐ എം, സമാജ്വാദി പാര്‍ട്ടി, എ ഐ എ ഡി എം കെ, ബിജു ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ പാര്‍ലിമെന്റില്‍ ചോദ്യം ചെയ്തത്.

www.thehindu.com/.../lok-sabha-pa.../article22319663.ece

https://www.cpim.org/.../polit-bureau-statement-triple-talaq-...


indianexpress.com/.../bill-on-triple-talaq-unwarrant.../

www.hindustantimes.com/.../story-1WIi384EyjIxQ8fzQprR...

എന്നാല്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് ഈ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധി മുതല്‍ സോണിയാഗാന്ധി വരെയുള്ളവര്‍ ഈ ബില്ലിലെ ചില വ്യവസ്ഥകളോട് മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

www.hindustantimes.com/.../story-F05PGBROq5dRwKC4Vbvp...


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top