26 October Monday

മോഡിയുടെ അവസാനിക്കാത്ത ആഡംബര പ്രിയം: രണ്ടു ലക്ഷത്തിന്റെ മൊവാഡോ വാച്ച്, പതിനായിരങ്ങള്‍ വില വരുന്ന മോണ്ട് ബ്ലാങ്ക് പേന, ലക്ഷങ്ങളുടെ ഫാഷന്‍ വസ്ത്രങ്ങള്‍; കണക്കുകള്‍ തെളിവു സഹിതം നിരത്തി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Jan 19, 2018

കൊച്ചി > രണ്ടു ലക്ഷത്തിന്റെ മൊവാഡോ വാച്ച്, ഒരു ലക്ഷത്തിനു മേല്‍ വില വരുന്ന ബുള്‍ഗരിയുടെ കണ്ണട, പതിനായിരങ്ങള്‍ വില വരുന്ന മോണ്ട് ബ്ലാങ്കിന്റെ പേനകള്‍, 65000 മുകളില്‍ വില വരുന്ന ഐ ഫോണിന്റെ വിവിധങ്ങളായ മോഡലുകള്‍, ട്രോയ് കോസ്റ്റ ഡിസൈന്‍ ചെയ്യുന്ന ലക്ഷങ്ങള്‍ വില വരുന്ന വസ്ത്രങ്ങള്‍, മെയ്ക്ക്  അപ്പിന് വേണ്ടി ദിവസേന ചെലവാക്കുന്നത് ഒരു ലക്ഷത്തിലധികം  രൂപ. ആഡംബര കാറുകളും മറ്റു സൗകര്യങ്ങളും വേറെ. പറഞ്ഞു വരുന്നത് ഹോളിവുഡിലോ ബോളിവുഡിലോ കോടികള്‍ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങളുടെ ആഡംബരത്തെ കുറിച്ചല്ല. മറിച്ച് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഡംബര കണക്കുകളെ കുറിച്ചാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു മെസേജിന്റെ പശ്ചാതലത്തില്‍ പിന്‍കോ ഹ്യുമന്‍ എന്ന ഫേസ്‌ബുക്ക് യൂസര്‍ ആണ് മോഡിയുടെ ആഡംബരത്തിന്റെ കണക്കുകള്‍ തെളിവ് സഹിതം വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രധാനമന്ത്രി ശ്രി.നരേന്ദ്രമോഡിയുടെ ആഡംബര ജിവിതത്തിന്റെ നേര്‍ ചിത്രമെന്ന നിലയില്‍ വാട്ട്‌സാപ്പിലും ,മെസഞ്ചര്‍ ഇന്‍ബോക്‌സിലുമൊക്കെയായി ലഭിച്ചൊരു ടെക്സ്റ്റ് മെസെജാണ് ചുവടെ നല്‍കുന്നത് ! നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത് ലഭിച്ചിട്ടുണ്ടാകും..
.............................................................................
(പ്രധാനമന്ത്രിയുടെ ലളിത ജീവിതം അറിഞ്ഞാല്‍ നിങ്ങള്‍ക്കും അദ്ദേഹത്തോട്
ഒരുആരാധനയൊക്കെ തൊന്നി തുടങ്ങും... ????????.ഇന്ത്യന്‍ പ്രധാന മന്ത്രി കസേരയില്‍ ഇരിക്കുന്ന ദിവ്യന്റെ മാസശമ്പളം 160000രൂപ ഒന്നേകാല്‍ കൊടി രൂപ വിലവരുന്ന കാറ് (ആങണ 7), 65000രൂപ യുടെ 
iphone, സ്വിസ് മെയ്ഡ് വാച്ചിന് വില 87000രൂപ, ജര്‍മന്‍ പേന വില 43000, ഇറ്റാലിയന്‍ കണ്ണട, hair transplant ന് മൂന്ന് ലക്ഷം, മേക്കപ്പിന് ഒരുലക്ഷം, മുംബയിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ 'Troycosta  'തയ്യാര്‍ ആക്കുന്ന ഡ്രെസ്സുകള്‍ ക്ക് ഒരുവര്‍ഷം 70കോടി, പ്രതേകം ഡിസൈന്‍ ചെയ്തു ഡയമണ്ട് പതിപ്പിച്ച കുപ്പായത്തിന് 10 ലക്ഷം, കൂടാതെ ഭൂട്ടാനില്‍ പോകാന്‍ 2. 46കോടി, ബ്രസീല്‍ 20. 36കോടി, ജപ്പാന്‍13. 48കോടി , അമേരിക്ക 19. 5കോടി , മ്യാന്മാര്‍. ഫിജി. ആസ്ട്രേലിയ 22. 59കോടി ഭാര്യ യെ ഉപേക്ഷിച്ച ത് കൊണ്ടാണ് കേട്ടോ ആഡമ്പരം കുറച്ചത്. വരുമാനത്തിന് പിന്നെ പെട്രോളിന്റെ വില കൂട്ടാതെ എന്തു ചെയ്യും...?? സ്‌പെഷല്‍ കൂണ്‍... ..
എഴുതാന്‍ വിട്ടു പോയി. ..??)
.............................................................................

ഒരു കൗതുകത്തിന് അതിലേ വിവരങ്ങള്‍ ഒന്ന് ക്രോസ് ചെക്ക് ചെയ്യാമെന്ന് കരുതി ,ഇത്തരമൊരു ഇടപെടല്‍ സാധ്യമാക്കുന്ന ഒരു കാലത്ത് പോലും, സമാനമായ ഫോര്‍വേര്‍ഡ് മെസെജുകളുടെ വാസ്തവത്തെ കുറിച്ച് ഭുരിപക്ഷവും ആളുകളും ബോധവാന്‍മാര്‍ ആല്ലാ..! വാട്ട്‌സപ്പിലൂടെയും, സോഷ്യല്‍ മീഡിയയിലുടെയും സംഘപരിവാര്‍ നിരന്തരം വ്യാജ രാഷ്ട്രിയ പ്രചരണം നടത്തുന്ന കാലത്ത്  ചില വസ്തവനേഷ്വണങ്ങള്‍ വേണ്ടതുണ്ട്..

#യഥാര്‍ത്ഥത്തില്‍ ഈ മെസെജില്‍ പറയുന്ന പോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ (ആരുതന്നെയായാല്ലും )സാലറി എത്രയാണ്??? 1.60 ലക്ഷം രൂപയാണോ എന്ന് പരിശോധിച്ചാല്‍ ,ഉത്തരം അതെ എന്നതാണ്. ചുവടെയുള്ള ലിങ്കില്‍ ഇതിനെ സംബന്ധിച്ച വിവരം ലഭ്യമാണ്  ബേസിക്ക് പേ അടക്കമുള്ള സാലറി പരിഗണിച്ചാല്‍ 1.60 ലക്ഷമെന്നത് വസ്തുതയാണ്..!
http://www.elections.in/government/prime-minister.html…

#രണ്ടാമതായ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമാണ്,.. മെസെജില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിലവിലേ പ്രധാനമന്ത്രി ഉപയോഗിക്കുന്ന വാഹനമെന്നത്  BMW 7 സിരിയസ് ആണ്.. വാസ്തവമാണ്. അതിലൊരു നുണ കടന്നു കൂടിയിട്ടുണ്ട്..!വാഹനത്തിന്റെ വിലയെ സംബന്ധിച്ചാണ്..
നിലവിലേ വാഹനമെന്നത് BMW 7ടeries 760li ആണ്... വാഹനത്തിന്റെ വില എന്നത് ഒന്നേക്കാല്‍ കോടി രൂപയല്ലാ.. അത് 5 കോടി രൂപയാണ് ഓഫ് ഷോറും വില..ഒബാമ ഉപയോഗിച്ചിരുന്ന കാഡിലാക് വണ്‍ (ബിസ്റ്റ്) നോളം പക്ഷേ വരില്ലാ..! രണ്ട് വണ്ടികളെ പറ്റിയും താഴെ ലിങ്കില്‍ ഉണ്ട്..!

http://wap.business-standard.com/…/power-wheels-11501230137…

#അടുത്തത് ഫോണാണ്.. 65000 രൂപയുടെ ഐഫോണ്‍ എന്നതാണ്.. പിഴവില്ലാത്ത ഒരു നിഗമനമാണത് വിവിധ രാജ്യങ്ങളില്‍ വെച്ച് മോദി apple iphone 5,
apple iphone 6 , apple iphone 6s തുടങ്ങിയ ആപ്പിള്‍ ഫോണ്‍ സിരിയസുകള്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ ലഭ്യമാണ്.. ലിങ്ക് ചുവടെ..!
https://www.mobikart.com/…/android-iphone-phone-narendra-m…/

#നരേന്ദ്ര മോദിയുടെ സ്വിസ് മെയ്ഡ് വാച്ചിനെ സംബന്ധിച്ചാണ് അടുത്ത പരാമര്‍ശം..! അതെ മോദിയുടെ എറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാന്‍ഡ് എന്നത് movadoഎന്ന സ്വിസ് വാച്ച് കമ്പനിയാണ്... വാച്ചും അത് തന്നെയെന്ന് മോദിയെ സംബന്ധിച്ചെഴുത്തപ്പെട്ട ബുക്കുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് 35000 മുതല്‍ 2 ലക്ഷം വരെ വിലയുള്ള മോവഡോ വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.. ലിങ്ക് ചേര്‍ക്കുന്നു..ഒപ്പം തന്നെ മോദിക്കും, സഹമന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും 201415 ല്‍ ലഭിച്ച സമ്മാനങ്ങളുടെ ഒഫിഷ്യല്‍ ഡാറ്റയും' !

http://www.movado.com/en/about-us.html
http://www.mea.gov.in/imag…/…/toshakahan_october_dec2014.pdf

#അടുത്തത് ഇറ്റാലിയന്‍ കണ്ണടയും,ജര്‍മ്മന്‍ പേനയുമാണ്! മോദിയുടെ എറ്റവും പ്രിയപ്പെട്ട പേന എന്നത് മോണ്ട് ബ്ലാങ്ക് പേനയാണ്  വിലയേറിയ ലക്ഷ്യറി പേനയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒരു ജര്‍മ്മന്‍ കമ്പനി കൂടെയാണ് മോണ്ട് ബ്ലാങ്ക് എന്നത് ! ഒപ്പം തന്നെ മോദി ഉപയോഗിക്കുന്ന ഗ്ലാസ്സ് എന്നത്  bulgari എന്ന ഇറ്റാലിയന്‍ കമ്പനി തന്നെയാണ്.. ഒരു ലക്ഷത്തിന് മുകളില്‍ വരും ഗ്ലാസ്സിനും, ഫ്രയിമിനുമായി മാത്രം..! ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു..
1)http://www.montblanc.com/…/collection/writing-instruments.f…
2)https://www.bulgari.com/en-qa/products.html…

#മേക്കപ്പിനായ് ഒരു ലക്ഷം രൂപയിലധികം തുക ദിവസേന മോദി ചിലവാക്കുന്നു എന്ന് വാര്‍ത്ത നല്‍കിയത് ഇന്ത്യയിലേ പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡേയാണ്...! ആ വാര്‍ത്ത അസത്യമാണെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാരോ, സംഘപരിവാറോ കോടതി പോയതായി അറിവില്ലാ. അതിനാല്‍ തന്നെ വാര്‍ത്തയെ വിശ്വസിക്കയെ തരമുള്ളു  മെസെജില്‍ പറഞ്ഞിരിക്കുന്നതും ആ നിലയ്ക്ക് വിശ്വാസ യോഗ്യമാണ്...! ലിങ്ക് ചുവടെ.!
https://www.indiatoday.in/…/rs-1-lakh-a-day-for-narendra-mo…

#അതെ, മെസെജില്‍ പറഞ്ഞ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസ്ത്ര ഡിസൈനര്‍ ട്രേയ് കോസ്റ്റാ തന്നെയാണ്..! ഇന്ത്യയിലേ പേര് കേട്ട ഡിസൈനര്‍മാരില്‍ ഒരാളാണ് troy costa .. വലിയ ചിലവേറിയ വസ്ത്രങ്ങളാണ് troy costa മോദിക്കായി അണിയിച്ചൊരുക്കുന്നത്..! ലിങ്കുകള്‍ താഴെ
1)http://www.vervemagazine.in/pe…/troy-costa-menswear-designer
2
)
http://www.bbc.com/news/world-asia-india-32777038

#അവസാനമായി മോദിയുടെ യാത്ര ചിലവുകളാണ്,മെസെജിലേ കണക്ക് യഥാര്‍ത്ഥ്യമാണ്..! ഇതുവരെയുള്ള യാത്ര ചിലവുകളുടെ ഒഫിഷ്യല്‍ ഡാറ്റ ചുവടെ..!
http://www.pmindia.gov.in/…/details-of-foreigndomestic-vis…/

ഇത് പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലല്ലാ ഡാറ്റ പങ്ക് വെച്ചത് ! ഒരു അന്വേഷ്‌ണാത്മകമായ കൗതുകം.. പക്ഷേ ഇനിയെന്ത് വേണമെന്ന് വായിക്കുന്ന നിങ്ങളല്ലേ തിരുമാനിക്കുക.. അപ്പോള്‍ അങ്ങനെയാക്കട്ടെ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top