23 May Thursday

"അവസാനം പോകുന്നവർ പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം; നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ‌്'; കോൺഗ്രസ‌് പോലും നാണിച്ചുപോയ മണിയാശാന്റെ ട്രോൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

തിരുവനന്തപുരം> കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ ടോം വടക്കൻ ബിജെപിയിലേക്ക് പോയതിനെ ട്രോളി വെെദ്യുത മന്ത്രി എം എം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നായിരുന്നു എം എം മണിയുടെ വാക്കുകള്‍. കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് ഇവരെയെല്ലാം കടത്തിവെട്ടി വൈദ്യുതി മന്ത്രിയുടെ  കിടിലന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്ന് ഉച്ചയോടെയാണ് വടക്കൻ ന്യൂഡൽഹിയിൽ വച്ച് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു.

ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം


പ്രധാന വാർത്തകൾ
 Top