2015 ലെ 13 കോടിയോ 2025 ലെ അഞ്ച് കോടിയോ വലുത് ? ധൂർത്ത് പ്രചാരണം പൊളിച്ച കണക്കുകൾ വൈറൽ

കേരളത്തിലെ എൽ ഡി എഫ് സർക്കാർ തുടർച്ചയായ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ, വികസന നേട്ടങ്ങളും കേരളത്തിന്റെ പുരോഗതിയും ജനങ്ങൾ നേരിൽ കണ്ടറിയുമ്പോൾ ഹാലിളകിയ ചില മാധ്യമങ്ങളും പ്രതിപക്ഷവും വിചിത്രമായ ഒരു ധൂർത്തിന്റെ കണക്കുമായി രംഗപ്രവേശം ചെയ്തിരിക്കയാണ്. പഴത് പലതും മറച്ചു വെച്ച് പിണറായി സർക്കാരിന്റെ മേൽ കരിനിഴൽ പരത്താനുള്ള ആസൂത്രതി പ്രചാരണ വേലയാണ്. ഇതിലെ കണക്കിലെ കളികൾ എന്തെന്ന് പരിശോധിച്ച് പൊളിച്ചടുക്കുകയാണ് അഡ്വ. കെ എസ് അരുൺ കുമാർ തന്റെ എഫ് ബി പോസ്റ്റിൽ.
ഓരോ കാലഘട്ടത്തിലെയും കണക്കുകൾ എടുത്ത് പരിശോധിച്ച്. എൽ ഡി എഫ് സർക്കാർ എൻ്റെ കേരളം പരിപാടിയുടെ ഭാഗമായി ചെലവഴിക്കുന്നതും നേരത്തെ യു ഡി എഫ് സർക്കാർ ഇത്തരം വേളകളിൽ ചെലവഴിച്ചതും തമ്മിലെ അന്തരം വ്യക്തമാക്കുന്നു.
എഫ് ബി പോസ്റ്റ് അഡ്വ. കെ.എസ് അരുൺ കുമാർ
LDF സർക്കാരിന്റെ 10-ാമത് വാർഷികത്തോടനുബന്ധിച്ച് ഓരോ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്ത് നടത്തുന്ന പ്രചാരണ പരിപാടികളിലൂടെ "വൻ സാമ്പത്തിക ധൂർത്ത് " ആണ് എന്നാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.
ഒരു സർക്കാർ ജനങ്ങൾക്ക് വേണ്ടി നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിൽ എവിടെയാണ് ധൂർത്ത്?. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനപൂർവ്വം നടക്കുന്ന ഈ പ്രചാരണങ്ങളെ തിരിച്ചറിയണമെങ്കിൽ 2011, 2013, 2015 കാലത്ത് UDF സർക്കാരിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടികളുടെ പ്രചാരണങ്ങൾക്കു മാത്രമായി ഓരോ ജില്ലയിലും ചിലവഴിച്ച തുകയും സി.ലിറ്റ് വഴിയും ഐ ടി വകുപ്പു വഴിയും പി.ആർ. ഡി വഴിയും സർക്കാരിന്റെ പ്രചാരണത്തിനായി ചിലവഴിച്ച തുകയും ഒന്ന്പരിശോധിച്ചാൽ മതി.
അതിനുശേഷം 10 വർഷങ്ങൾക്ക് പിന്നിട്ട് ഇപ്പോൾ 2025 ൽ LDF സർക്കാർ 10 -മത് വാർഷികത്തിന്റെ ഭാഗമായി പ്രചാരണ യോഗങ്ങൾക്കായി അനുവദിച്ചിരിക്കുന്ന തുകയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ പൊള്ളത്തരം മനസിലാകും.
1. UDF ഗവൺമെന്റ് 2011-ൽ ജനസമ്പർക്ക പരിപാടിയുടെ പ്രചാരണത്തിനായി ചിലവാക്കിയ തുക 4,42,49,737/- കോടി രൂപ
2. UDF ഗവൺമെന്റ് 2013-ൽ ജനസമ്പർക്ക പരിപാടിയുടെ പ്രചാരണത്തിനായി ചിലവാക്കിയ തുക 5,14,09,491 /- കോടി രൂപ
3. UDF ഗവൺമെൻ്റ് 2015-ൽ ജനസമ്പർക്ക പരിപാടിയുടെ പ്രചാരണത്തിനായി ചിലവാക്കിയ തുക 6,55,52, 537/- കോടി രൂപ.
ഈ മൂന്ന് ജനസമ്പർക്ക പരിപാടികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മേൽ പറഞ്ഞ തുകകൾക്ക് പുറമെ സി-ലിറ്റ് വഴി 3,50,06,610/- കോടിയും ഐ.ടി വകുപ്പ് വഴി
98,36,662 രൂപയും ഐ ആൻ്റ് പി.ആർ. ടിവഴി 2 ,42, 86, 963 രൂപയും ഉൾപ്പെടെ
6,91,30,235 രൂപയും UDF ഗവൺമെൻ്റ് പ്രചാരണങ്ങൾക്കായി ചിലവാക്കി.
( മേൽ വിവരങ്ങൾ നിയമസഭ രേഖയുടെ ഭാഗമാണ്. ഗവൺമെൻ്റിൻ്റെ പ്രചാരണത്തിനായി മാത്രം ചെലവഴിച്ച തുകയാണ്. ദുരിതാശ്വാസനിധിയിൽ നിന്നും ജനങ്ങൾക്ക് നൽകിയ തുകയല്ല. നിയമസഭ ചോദ്യോത്തരം താഴെ ചേർക്കുന്നു)
ഇപ്പോൾ LDF സർക്കാർ 10 മത് വാർഷികത്തിൻ്റെ ഭാഗമായി April 21- മുതൽ മെയ് 15 വരെ വിവിധ ജില്ലകളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ജില്ലാതല യോഗങ്ങളുടെ ചിലവിലേക്കായി അനുവദിച്ചിരിക്കുന്ന തുക താഴെ ചേർക്കുന്നു.
1. 14 ജില്ലകളിൽ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ തീം ഏരിയ 14,00,000 x 14 = 1,96,00,000/- രൂപ
2. ജില്ലാ യോഗങ്ങൾ : ഒരു ജില്ലക്ക് 300,000 രൂപ വീതം
14 X 3,00,000 = 42,00,000/- രൂപ
3. കലാ- സാംസ്ക്കാരിക പരിപാടികൾ :- ഒരു ജില്ലക്ക് 15 ലക്ഷം രൂപ വീതം 14 x 15,00,000
= 2,10,00,000/- രൂപ
4. മറ്റു ചിലവുകൾ:- പുസ്തകമേള, വാഹന വടക ഭക്ഷണം, താമസം തുടങ്ങിയവ. ഒരു ജില്ലക്ക് 3 ലക്ഷം വീതം
14 x 3,00,000
= 42, 00,000/- രൂപ
5. ഉത്ഘാടന സമാപനചിലവുകൾ, മേളയുടെ ഏകോപനവുമായി ബന്ധപ്പെട്ട മറ്റു ചിലവുകൾ
ആകെ 30,00,000 /-
ആകെ 5, 20 , 00,000/- രൂപ
അതായത് UDF സർക്കാർ തങ്ങളുടെ ഭരണത്തിൻ്റെ അവസാന വർഷത്തിൽ ചിലവഴിച്ചത് പ്രചാരണത്തിനായി 6,55,52,537/- രൂപ ജില്ല കേന്ദ്രങ്ങളിലും 6,91,30,235/- രൂപ വിവിധ പ്രചരണ ഏജൻസികൾ വഴിയുമാണ്. അതായത് ആകെ 13,46,82, 772/- രൂപയാണ്.
LDF സർക്കാർ 2025-ൽ 14 ജില്ലകളിലെ പരിപാടികൾക്കായി ചിലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത് 5,20,00,000 /- രൂപ മാത്രവുമാണ്.
ഇനി നിങ്ങൾ പറയുക 2015 ലെ 13,46,82,772/- രൂപ ആണോ 2025 ലെ 5,20,00,000 /- രൂപ ആണോ വലിയ തുക ?
0 comments