27 September Sunday

വ്യത്യസ്‌തനായ മുഖ്യൻ, വാക്ക് പാലിക്കുന്ന വ്യക്തിത്വം; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌്‌ യാഥാർഥ്യമാകുമ്പോൾ‐ ജോസ് കാടാപുറം എഴുതുന്നു

ജോസ് കാടാപുറംUpdated: Saturday Feb 9, 2019

നിപാ വൈറസ‌് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന മലയാളികൾക്ക‌് 1000 ദിനങ്ങൾ പൂർത്തിയാക്കുന്ന ജനകീയ സർക്കാരിന്റെ സമ്മാനമാണ്‌ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌്. മെയ‌് 30ന‌് തറക്കല്ലിട്ട‌് എട്ടുമാസത്തിൽ ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. വൈറസിനെ അതിജീവിക്കാൻ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കിതിനെക്കുറിച്ച്‌ ജോസ് കാടാപുറം എഴുതുന്നു...

വ്യത്യസ്‌തനായ മുഖ്യൻ, വാക്ക് പാലിക്കുന്ന വ്യക്തിത്വം

"വ്യത്യസ്‌തനായ മുഖ്യൻ, വാക്ക് പാലിക്കുന്ന വ്യക്തിത്വം'. അമേരിക്കയിലെ പ്രശസ്‌തനായ ഓൺകോളജി ഡോക്‌ടർ എംവി പിള്ളയുടെ വാക്കുകളാണിത്‌. ഇന്ന് ഉദ്‌ഘാടനം നടക്കുന്ന തിരവന്തപുരത്തെ തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജിയെ  മുൻ നിർത്തിയാണ് ഡോ. പിള്ള ഇങ്ങനെ പറഞ്ഞത്. ജൂലൈ മാസത്തിൽ ബാൾട്ടിമൂറിലെ നിപ വൈറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്‌തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരവ്‌ ഏറ്റുവാങ്ങാനായി പിണറായി വിജയൻ വന്നപ്പോൾ കേരളത്തിൽ സ്ഥാപിക്കാൻ പോകുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു പറയുകയുണ്ടയി. സ്വീകരണ ചടങ്ങിനു മുമ്പ്‌ മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞര്‍ വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളി കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്. ലോക നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് ലോകത്തിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളുമായും ഗവേഷകരുമായും ഇക്കാര്യത്തില്‍ ബന്ധപ്പെടും. ഏറ്റവും പുതിയ വിജ്ഞാനവും സാങ്കേതികവിദ്യയും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്‌ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്‌തത്.

 നിപ വൈറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്‌തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നൽകുന്ന പുരസ്‌ക്കാരം മു‌‌‌ഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും സ്വീകരിക്കുന്നു

നിപ വൈറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്‌തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നൽകുന്ന പുരസ്‌ക്കാരം മു‌‌‌ഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും സ്വീകരിക്കുന്നുഡോ. എം വി പിള്ള (പ്രശസ്‌ത ഓൺകോളജി ഡോ‌ക്‌ടർ ) , ഡോ. ശാര്‍ങധരന്‍, ഡോ. ശ്യാം സുന്ദർ( ബാൾട്ടിമോറിലെ ഹ്യൂമൻ വൈറോളജിറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ ക്ലിനിക്കൽ ഡയറക്‌ടർ )എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തെ എല്ലാത്തിലും ഉപരി സ്‌നേഹിക്കുന്ന ഈ ഡോക്‌ടർ മാർക്കു പുറമെ കൈരളി ടിവി യുഎസ്‌എയ്‌ക്കും ലോക പ്രസ്‌തരായ ഈ വൈറോളജി പഠനകേന്ത്രത്തിലെ ശാസ്‌ത്രജ്ഞരിൽ നിന്നും അറിവ് കിട്ടാൻ കേരള സർക്കാറിന്‌ അവസരം ഒരുക്കുന്നതിൽ പങ്കു നിർവഹിക്കാൻ കഴിഞ്ഞു.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകൾ വേഗത്തിൽ നിർണയിക്കാനും കൂടുതൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ആസൂത്രണം ചെയ്‌ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ നിർദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്‌ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ‌് നെറ്റ‌്‌വർക്കിന്റെ സെന്ററായും പ്രവർത്തിക്കും. നെറ്റ‌്‌വർക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂർണമായും പ്രവർത്തനസജ്ജമാകും വരെ നെറ്റ‌്‌വർക്കിന്റെ യൂറോപ്യൻ, ഏഷ്യൻ (ജപ്പാൻ) സെന്ററുകളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

ഡോ. പിള്ളയുടെ അഭിപ്രായത്തിൽ ഈ ആശയം പണ്ടേ പല സർക്കാരുകൾക്കും സമർപ്പിച്ചിട്ടും ബബ്ബ .. ബ ബ്ബ പറയുന്ന നേതാക്കളും വാക്ക് പാലിക്കാൻ പോയിട്ട് അതിന്റെ പ്രദേശത്തുകൂടി പോയിട്ടില്ല. എന്നാൽ പിണറായി വിജയൻ പറഞ്ഞ വാക്ക് എട്ട്‌ മാസം കൊണ്ട് നടപ്പാക്കി. ഇതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് അമേരിക്കൻ മലയാളി ഡോക്‌ടർമാരായ ഡോ. എംവി പിള്ള , ഡോ. ശാര്‍ങധരന്‍, ഡോ. ശ്യാം സുന്ദർ, ഡോ. റോയ് പി തോമസ്  തുടങ്ങിയവരാണ്‌.  ഇവരുടെ, പ്രേത്യേകിച്ച്‌ ഡോ. എംവി പിള്ളയുടെ സഹായം സർക്കാറിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കിട്ടിയിട്ടുണ്ട്.

ആലപ്പുഴയിൽ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിർണയത്തിന‌് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാൽ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇൻസ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവോടെ പരിശോധനകൾ സാധ്യമാകുന്ന തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതൽക്കൂട്ടാകും. എട്ടുതരം വിവിധ ലാബുകളാണ്‌ തിരവന്തപുരത്തെ തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഉള്ളത് , മറ്റ‌് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാം. വൈറോളജിയിൽ പിജി ഡിപ്ലോമയും വൈറോളജിയിൽ അന്താരഷ്‌ട്ര നിലവാരമുള്ള പിഎച്ച്‌ഡിയും ഈ കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിക്കുന്നവർക്ക്‌ ലഭിക്കും. കേരളത്തിന് കിട്ടുന്ന അംഗീകാരങ്ങളെ ഹൃദയപൂർവം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതോടപ്പം കേരളത്തിൽ പുതിയതായി തുടങ്ങുന്ന  ലോക നിലവാരമുള്ള ഈ സ്ഥാപനം   യാഥാർഥ്യമാക്കാൻ   മുഖ്യമന്ത്രിക്കൊപ്പം പ്രയത്‌നിച്ച എല്ലാവരോടുമുള്ള അഭിനന്ദനം അറിയിക്കുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top