09 September Monday

ഉത്തർപ്രദേശിലെ ഗോഡൗൺ കേരളത്തിലേതെന്ന പേരിൽ വ്യാജ പ്രചരണം; സത്യാവസ്ഥ തുറന്നുകാട്ടി പിആർഡി ഫാക്‌ട് ചെക്ക്

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020

കൊച്ചി > കേരളത്തിലെ എഫ്‌സിഐ ഗോഡൗണെന്ന പേരിൽ അരിചിതറിക്കിടക്കുന്ന ചിത്രം ഉപയോഗിച്ച് നടത്തുന്ന വ്യാജപ്രചരണം തുറന്നുകാട്ടി സംസ്ഥാന സർക്കാരിന്റെ പിആർഡി ഫാക്ട് ചെക്ക് വിഭാഗം. പ്രചരിക്കുന്ന ചിത്രം കേരളത്തിലേതല്ല. ഉത്തർപ്രദേശിലെ ഹപൂർ എഫ്സിഐ ഗോഡൗൺ എന്നു സൂചിപ്പിച്ച് 2010ലും 2012ലും മറ്റു ചില വർഷങ്ങളിലും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇത്.

 

തെറ്റിദ്ധാരണ പരത്തുന്നതോ വ്യാജമോ ആയ സന്ദേശം, വാർത്ത, ചിത്രം, വീഡിയോ തുടങ്ങിയവ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ 9496003234 എന്ന വാട്‌സ് ആപ് നമ്പരിൽ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top