ഫേസ്ബുക്ക് കുറിപ്പ്
ഒരു മനുഷ്യന്റെ അനുഭവങ്ങളാണ് അവന്റെ തിരിച്ചറിവുകൾ ആയി മാറേണ്ടത് , തിരിച്ചറിവുകളാണ് നിലപാടുകൾ ആയി രൂപാന്തരപ്പെടേണ്ടത്. എന്റെ നിലപാടുകൾ എന്നും എപ്പോഴും മതേതരത്വത്തിന്റെയും വർഗീയതയ്‌ക്കെതിരെയുമാണ്, മനുഷ്യന്റെ നല്ല മാറ്റങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവുക എന്നതുമാണ്.
ഇങ്ങനെ ഒരു പോസ്റ്റ് ഇടുവാൻ ഉണ്ടായ സാഹചര്യം എന്റെ പേരിൽ എന്ന തരത്തിൽ വ്യാജമായി ഒരു ഫോട്ടോഷോപ്പ് ചെയ്ത സ്ക്രീന്ഷോട് പ്രചരിക്കുന്നുണ്ട് . മാറ്റൊരാൾ പറഞ്ഞ വാക്കുകൾ എന്റെ നാവായി ഉപയോഗിക്കുന്നത് ആശയ ദാരിദ്ര്യവും , ഇലെക്ഷൻ പരാജയ ഭീതി പൂണ്ടതുമാണെന്നു തിരിച്ചറിയുന്നു . എന്റെ സഖാക്കളും സുഹൃത്തുക്കളും എന്നോട് പറഞ്ഞതിന്റെയും ഞാൻ അത് കണ്ടതിന്റെയും കൂടി അടിസ്ഥാനത്തിൽ ആണ് ഇതെഴുതുന്നത് . ഇത് ചെയ്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
ഇവിടെ വർഗ്ഗീയത വീഴും
വികസനം വാഴും
ഇത് കേരളമാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..