കൊച്ചി > കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് നടത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹിക അകലംപോലും പാലിക്കാതെ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചായികഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 പേരെ അനുവദിച്ചതിനെതിരെ ധാര്‍മിക രോഷം ഉയര്‍ത്തിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ പ്രാഥമിക ഉത്തരവാദിത്വം പോലും മറന്ന് ആഘോഷിച്ചത്.
ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയശേഷം, സീറ്റുകള്‍ തമ്മില്‍ രണ്ടു മീറ്ററിലധികം അകലം ഉറപ്പാക്കിക്കൊണ്ടും, എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. അന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുക വരെ ചെയ്തു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ട്രോളുകളും വൈറലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..