01 October Sunday

"എന്ത് ആവശ്യത്തിനാണ് കോൺഗ്രസ് ഈ ചാര സോഫ്റ്റ്‌വെയർ വാങ്ങിയത്? ആരെ ട്രാക്ക് ചെയ്യാനാണ് ഉപയോഗിച്ചത്'; ചോദ്യങ്ങളും തെളിവുകളുമായി പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 16, 2020

ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം വിവരങ്ങൾ ചോർത്തുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എംസ്‌പൈ എന്ന മൊബൈൽ ഫോൺ മോണിറ്ററിങ്ങ് സോഫ്റ്റ്‌വെ‌യറാണ് കോൺഗ്രസ്സിന്റെ ഔദ്യോഗിക ഇമെയിൽ വിലാസം ഉപയോഗിച്ച് രജിസ്റ്റെർ ചെയ്‌തതായിട്ടുള്ള തെളിവുകൾ പുറത്തു വന്നിട്ടുള്ളത്. ഉപയോക്താക്കൾ അറിയാതെ അവരെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായിട്ടുള്ള ('spy on unsuspecting individuals' എന്ന് Mozilla Firefox Monitor വെബ്‌സൈറ്റ് പറയുന്നത്) ഒരു സോഫ്റ്റ്‌വെ‌യറാണിത്.

തെളിവുകൾ പുറത്തുവന്നിട്ടും പ്രധാന കോൺഗ്രസ് നേതാക്കളാരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ ശബരീനാഥ് എംഎൽഎയോട് ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഐടി വിദഗ്‌ധൻ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോൾ കോൺഗ്രസിന്റെ നിശബ്ദതയെ ചോദ്യം ചെയ്‌ത് കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി അൻവർ എംഎൽഎ. ഇത്രമാത്രം കഷ്‌ട‌പ്പെട്ട് എന്ത് ആവശ്യത്തിനായാണ് എഐസിസി ഈ സോഫ്റ്റ്‌‌വെയർ വാങ്ങിയതെന്നും ആരെ ട്രാക്ക് ചെയ്യാനാണിത് ഉപയോഗിച്ചതെന്നും അൻവർ ഫെയ്‌‌സ്‌ബുക് കുറിപ്പിൽ ചോദിക്കുന്നു. എംസ്‌‌പൈ സോഫ്റ്റ്‌വെയർ കോൺഗ്രസ് ഉപയോഗിച്ചതിന്റെ തെളിവുകൾ വീഡിയോ രൂപത്തിലും അൻവർ പങ്കുവെച്ചിട്ടുണ്ട്.

പി വി അൻവറിന്റെ ഫെയ്‌‌സ്‌ബുക്ക് കുറിപ്പ് പൂർണരൂപം

ഔദ്യോഗിക മെയിൽ ഐ.ഡി ഉപയോഗിച്ച് സ്പൈ സോഫ്ട്‌വെ‌‌യർ വാങ്ങി എ.ഐ.സി.സി;എ.ഐ.സി.സി ആസ്ഥാനത്ത് ചാരപ്പണി നടത്തുന്നത് ആർക്ക് വേണ്ടി?മെമ്പർഷിപ്പിനായി ശേഖരിച്ച വിവരങ്ങൾ ചോർന്നതും ഈ വഴി തന്നെ..
------------------------------------------------------
ഏറെ ഗുരുതരമായ വിഷയമാണ് കോൺഗ്രസ് പാർട്ടി മെമ്പർഷിപ്പിനായി ശേഖരിച്ച അംഗങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വിൽപ്പനയ്‌‌ക്കെത്തിച്ച സംഭവം.

വിവരങ്ങൾ ചോർന്ന വഴിയാണ് ഏറെ ഞെട്ടിക്കുന്നത്.എ.ഐ.സി.സിയുടെ ഔദ്യോഗിക മെയിൽ ഐ.ഡിയായ connect@inc.in വഴി ഒരു ചാര സോഫ്ട്‌വെ‌യർ രജിസ്റ്റർ ചെയ്‌ത് വാങ്ങിയിരിക്കുന്നു.MSpy എന്ന ചാര സോഫ്ട്വെയറാണ് ഇത്തരത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് അവർ തന്നെ വാങ്ങി ഉപയോഗിച്ചിട്ടുള്ളത്.ഈ സോഫ്ട്വെയർ മറ്റൊരാൾ അറിയാതെ അയാളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.ആൻഡ്രോയിഡ് ഡിവൈസാണെങ്കിൽ കുറച്ച് നേരത്തേക്ക് ഫോൺ കൈയ്യിൽ കിട്ടണമെന്ന് മാത്രം.ഐ.ഒസ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ഫോണുകളാണെങ്കിൽ ഈ ചാര സോഫ്ട്വെയർ ഫിസിക്കൽ അക്‌സസ് ഇല്ലാതെയും ഇൻസ്റ്റാൾ ചെയ്യാം.

ഈ സോഫ്ട്‌വെയർ ഉപയോഗിച്ച് നമ്മുടെ ഫോണിലുള്ള എല്ലാ ഡേറ്റകളും(കോൾ ലിസ്റ്റ്,മെസേജ്,വാട്ട്‌സ് ആപ്പ്,ഫേസ് ബുക്ക് ഉൾപ്പെടെ)ഇര എവിടെയൊക്കെ പോകുന്നു എന്ന് വരെ മനസ്സിലാക്കാം..

ഇത്രമാത്രം കഷ്ടപ്പെട്ട് എന്ത് ആവശ്യത്തിനായാണ് എ.ഐ.സി.സി ഈ സോഫ്ട്‌വെയർ വാങ്ങിയത്?ആരെ ട്രാക്ക് ചെയ്യാനാണിത് ഉപയോഗിച്ചത്?സ്വന്തം ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് ഇത്തരം ഒരു വൃത്തികേട് കാണിച്ചവർ തന്നെയാവില്ലേ അംഗങ്ങളുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചതിന്റേയും പിന്നിൽ?
ഇനി ആരോടും പറയാതെ,കറങ്ങി നടക്കുന്ന ആരെയെങ്കിലും ട്രാക്ക് ചെയ്യാനാണോ?

connect@inc.in എന്ന മെയിൽ ഐ.ഡി ഉപയോഗിക്കുന്നവർ അറിയാതെ
മെയിൽ ഐ.ഡി രജിസ്‌ടേഷന് വേണ്ടി ഉപയോഗിച്ചതാവാം എന്ന വാദം ഇവിടെ ഉയർത്താൻ കഴിയില്ല.കാരണം ഈ സ്‌പൈ സോഫ്ട്‌വെയർ രജിസ്റ്റർ ചെയ്യണമെങ്കിൽ,മെയിലിൽ എത്തുന്ന വേരിഫിക്കേഷൻ ലിങ്ക് ഓപ്പൺ ചെയ്യണം.അതായത്,മെയിൽ ഐ.ഡി ഉപയോഗിക്കുന്നവർ അറിയാതെ ഈ ചാര സോഫ്ട്വെയർ ടൂൾ വാങ്ങാനോ രജിസ്റ്റർ ചെയ്യാനോ കഴിയില്ല.

2015-ൽ ഈ ആപ്ലിക്കേഷൻ വഴി തന്നെ എ.ഐ.സി.സി.യുടെ ഉൾപ്പെടെ വെബ് സൈറ്റുകളിലെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെട്ടു.ഫയർഫോക്‌സ് മോണിറ്റർ ഉപയോഗിച്ച് ഈ വിവരം കൃത്യമായി സ്ഥിതീകരിക്കാൻ കഴിയും.2019-ഫെബ്രുവരി 25-നും ഇത്തരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.ചോർത്തിയവർ ഈ ഡേറ്റ സ്വകാര്യമായി ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്കും എത്തിച്ചിട്ടുണ്ട്.അതായത്,പണം നൽകിയാൽ കോൺഗ്രസ് പ്രവർത്തകരുടെ ലൊക്കേഷനും മൊബൈൽ നമ്പറും ഇലക്ഷൻ ഐ.ഡിയും ഉൾപ്പെടെ എല്ലാ സ്വകാര്യ വിവരങ്ങളും വിലയ്ക്ക് വാങ്ങാം.

ഏറെ ഗൗരവമുള്ള സംഗതിയാണിത്.ഡേറ്റ ചോരും എന്ന പേരിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങൾ ചോരുക,അവ വിൽപ്പനയ്ക്ക് വയ്ക്കുക,അവർ തന്നെ ചാര സോഫ്ട്വെയർ വാങ്ങി ഉപയോഗിക്കുക..
അവനവന്റെ കണ്ണിലെ കോലെടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിൽ കരടുണ്ടോ എന്ന് നോക്കാൻ ഇറങ്ങുന്നത്..

ഇന്നലെ മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ ഐ.ടി വിദഗ്‌ദനായ ശ്രീ.ജതിൻ ദാസ് എ.ഐ.സി.സി വെബ്സൈറ്റിന്റെ സെർവറുകൾ അമേരിക്കയിലാണല്ലോ എന്ന് ശ്രീ.കെ.എസ്.ശബരിനാഥൻ എം.എൽ.എയോട് ചോദിച്ചെങ്കിലും അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി.സെർവറുകൾ അമേരിക്കയിലാണെന്ന് മാത്രമല്ല,അതിൽ നിന്ന് വിവരങ്ങൾ ആരോ ചോർത്തി വിൽപ്പനയ്ക്കും വച്ചിട്ടുണ്ട്.പോരാത്തതിന് സ്വന്തം ആസ്ഥാനത്ത് തന്നെ ചാരപ്രവർത്തനവും..

ഇതിനൊക്കെ മറുപടി പറഞ്ഞില്ലെങ്കിലും,ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നത് നല്ലതാണ് പ്രതിപക്ഷമേ..
പിന്നിൽ എന്ത് അഴിമതി നടന്നിട്ടുണ്ടെന്നും എത്ര കോടിക്കാണ് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നും അന്വേഷിക്കണം..

(വിശദമായി മനസ്സിലാക്കുവാനായി മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വേരിഫൈ ചെയ്‌‌ത് കൊണ്ടുള്ള ഡെമോ വീഡിയോയും ഒപ്പം ചേർക്കുന്നു)



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top