കൊച്ചി> എറണാകുളം ഗവ. ലോ കോളേജിൽ എസ്‌എഫ്‌ഐയുടെ കൊടിമരം തകർത്ത സംഭവത്തിൽ കൊച്ചി നഗരസഭ വാത്തുരുത്തി ഡിവിഷൻ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസ്യ അറസ്റ്റിൽ. വെള്ളി രാത്രി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന് ഒപ്പം കോളേജ് മതിൽ ചാടികടന്നാണ് ഇയാൾ കൊടിമരം തകർത്തത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം എസ്‌എഫ്‌ഐ എറണാകുളം ജില്ലാക്കമ്മിറ്റി ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
വീഡിയോ താഴെ:
ഇവർ കോളേജിൽ അതിക്രമിച്ചു കയറുന്നതും എസ് എഫ് ഐ യുടെ കൊടിമരവും പ്രചരണ സാമഗ്രികളും തകർക്കുന്നതും വീഡിയോയിൽ കാണാം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയുടെയും, നഗരസഭയിലെ ജനപ്രതിനിധിയുടെയും കാല് നിലത്തുറയ്ക്കാത്തതും, നാവു കുഴയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ക്രിമിനലുകൾ കോളേജ് ആക്രമിക്കാൻ ഇറങ്ങുന്നതിനു തൊട്ട് മുൻപ് എറണാകുളം ഡിസിസി പ്രസിഡന്റിന്റെയും സ്ഥലം എംപി യുടെയും കൂടെയായിരുന്നെന്നു അവരുടെ തന്നെ ഫേസ്ബുക് പോസ്റ്റിൽ നിന്നും വ്യക്തമാണെന്ന് എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടി.
കള്ളും കഞ്ചാവുമടിച്ച് ക്യാമ്പസുകളിൽ പ്രകോപനം സൃഷ്ടിച്ച് അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. കള്ളൊഴിച്ചു കൊടുത്തു കൈയ്യിൽ ആയുധവും പിടിപ്പിച്ചു ക്യാമ്പസ്സിലേക്ക് അക്രമികളെപറഞ്ഞുവിടുന്ന ഏർപ്പാട് ജില്ലാ കോൺഗ്രസ് നേതൃത്വം അവസാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..