26 August Monday

ഇത്‌ സൗദിയിലെ റെസ്റ്ററന്റിൽ വിദേശികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ടിപ്പ് ആയി തരുന്നതാണ്; ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

അപരന്റെ വിഷമതകളിൽ സങ്കടപ്പെടുന്നവരും ഉപാധികളില്ലാതെ സഹായം നൽകുന്നവരും ഈ പ്രളയകാലത്തും നമ്മുടെ കണ്ണ്‌ നനയ്‌ക്കുന്നു. ഇന്നലെ ബ്രോഡ്‌വേയില നൗഷാദ്‌ ആയിരുന്നെങ്കിൽ ഇന്നത്‌ സൗദിയിൽ ജോലി ചെയ്യുന്ന ആസിഫ്‌ അലിയാണ്‌. ആസിഫിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

"ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, ഇപ്പോൾ 4വർഷമായി സൗദിയിൽ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റിൽ (മീൻകട) ജോലി ചെയ്യുന്നു, ഇത് ഇവിടെ വിദേശികൾക്ക് ഭക്ഷണം മുന്നിൽ വെച്ച് കൊടുക്കുമ്പോൾ ടിപ്പ് ആയി തരുന്നതാണ്..

ഇത് മുഴുവനും പെരുന്നാൾ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി കഴിഞ്ഞ പ്രാവശ്യം കൊടുത്തതിൽ ഏറെ കൊടുക്കാൻ തന്നെയാണ് തീരുമാനം'.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top