യൂറോപ്പ് മാത്രം ആദ്യം

Friday Oct 27, 2017

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആദ്യം. ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും കൌമാരാധിപത്യത്തെ യൂറോപ്പ് മറികടന്നതിനുള്ള തെളിവാണ് സ്പെയ്ന്‍, ഇംഗ്ളണ്ട് ടീമുകളുടെ ഫൈനല്‍പ്രവേശം. സീനിയര്‍ ഫുട്ബോള്‍ ലോകകപ്പില്‍ പതിവായി ഫൈനല്‍ കളിക്കുന്ന യൂറോപ്പിന് കൌമാരലോകകപ്പില്‍ എന്നും തിരിച്ചടിയായിരുന്നു. ആ പതിവ് ഇത്തവണ തെറ്റി. കഴിഞ്ഞ 10 വര്‍ഷമായി ജൂനിയര്‍ ഫുട്ബോളിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന യൂറോപ്പ് ഫലം കൊയ്തുതുടങ്ങി. ലോകഫുട്ബോളില്‍ വരാനിരിക്കുന്നത് യൂറോപ്യന്‍ ആധിപത്യമാണെന്ന് അവരുടെ പുതുതലമുറയുടെ പ്രകടനം തെളിയിക്കുന്നു. ഒറ്റത്തവണപോലും കിരീടം നേടാത്ത ടീമുകളാണ് ഫൈനല്‍ കളിക്കുന്നത്.

പതിനേഴാം പതിപ്പെത്തിയ അണ്ടര്‍ 17 ലോകകപ്പില്‍ ലാറ്റിനമേരിക്കയും ആഫ്രിക്കയും ഇല്ലാത്ത ഫൈനല്‍ ഒറ്റത്തവണ മാത്രമായിരുന്നു. 1989ല്‍ യൂറോപ്യന്‍ ആതിഥേയരായ സ്കോട്ട്ലന്‍ഡും ഏഷ്യന്‍ പ്രതിനിധികളായ സൌദി അറേബ്യയുമാണ് ഏറ്റുമുട്ടിയത്. മറ്റ് 15 ഫൈനലുകളിലും ലാറ്റിനമേരിക്കയുടെയോ ആഫ്രിക്കയുടെയോ പ്രതിനിധികളുണ്ടായി.

1985നുശേഷം നടന്ന എട്ട് സീനിയര്‍ ലോകകപ്പുകളില്‍ അഞ്ചിലും യുറോപ്പ് കിരീടമണിഞ്ഞു. ഇതേ കാലയളവില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടന്ന 16  കൌമാര ലോകകപ്പുകളില്‍ മൂന്നുതവണ മാത്രമാണ് യൂറോപ്പ് ഒന്നാമതെത്തിയത്. സോവിയറ്റ് യൂണിയനും (1987), ഫ്രാന്‍സും (2001), സ്വിറ്റ്സര്‍ലന്‍ഡും (2009) ആണ് യൂറോപ്പിന് ആശ്വാസമായി കിരീടം കൊണ്ടുവന്നത്. അഞ്ചുതവണ യൂറോപ്പ് രണ്ടാമതായി. മൂന്നുതവണ ഫൈനല്‍ കളിച്ച സ്പെയ്ന്‍ മൂന്നുതവണയും തോറ്റുമടങ്ങി. ഏകപക്ഷീയമായ ഒറ്റഗോളിനായിരുന്നു ഈ തോല്‍വികളെല്ലാം. ജര്‍മനിയും സ്കോട്ട്ലന്‍ഡുമാണ് ഫൈനലില്‍ തോറ്റ മറ്റ് രണ്ട് യൂറോപ്പുകാര്‍. ഇംഗ്ളണ്ട് ഇതിനുമുമ്പ് ക്വാര്‍ട്ടര്‍ കടന്നിട്ടില്ല.

ഇത്തവണ കളിച്ച യൂറോപ്യന്‍ ടീമുകളില്‍ തുര്‍ക്കി മാത്രമാണ് നിരാശപ്പെടുത്തിയത്. സ്പെയ്നും ഇംഗ്ളണ്ടിനും പുറമെ ജര്‍മനിയും ഫ്രാന്‍സും അതിഗംഭീര പ്രകടനമാണ് നടത്തിയത്. ഫ്രാന്‍സ് സ്പെയ്നിനു മുന്നിലാണ് വീണത്. ജര്‍മനി ബ്രസീലിന്റെ മാന്ത്രികപ്രകടനത്തിലും മടങ്ങി. എന്നാല്‍, ഭാവിയില്‍ ഫുട്ബോള്‍ലോകം പാടിപ്പുകഴ്ത്തിയേക്കാവുന്ന ഒരുപിടി താരങ്ങള്‍ ഈ ടീമുകളിലുണ്ട്. ജര്‍മനിയുടെ നായകന്‍ യാന്‍ ഫിയറ്റ് ആര്‍പും ഫ്രാന്‍സിന്റെ ആമിന്‍ ഗ്വിറിയും മികച്ച ഉദാഹരണങ്ങളാണ്.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1