ഇംഗ്ളണ്ട് ഃ അമേരിക്ക

സമന്മാരില്‍ മുമ്പിലാര്?

Saturday Oct 21, 2017

മഡ്ഗാവ് > ഒരേ ശൈലിയില്‍ കളിക്കുന്ന ഇംഗ്ളണ്ടും അമേരിക്കയും ഏറ്റുമുട്ടുന്ന അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ഫൈനല്‍ കടുക്കും. ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ കാര്യത്തിലും ഇരുടീമും തുല്യത പാലിക്കുമ്പോള്‍ ജയം ആര്‍ക്കെന്ന പ്രവചനം അസാധ്യം. കൌമാര ലോകകപ്പില്‍ ആദ്യമായാണ് ഇവര്‍ മുഖാമുഖം വരുന്നതെന്ന പ്രത്യേകതയുണ്ട്.

പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ പതറിയെങ്കിലും പ്രതിഭാധനരായ ഒരുകൂട്ടം താരങ്ങള്‍ ഇംഗ്ളണ്ടിനായി ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗ്രൂപ്പ്ഘട്ടത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയ ഇംഗ്ളണ്ട് ചന്തമുള്ള കളിയിലൂടെ കാഴ്ചക്കാരെയും കൈയിലെടുത്തു. നല്ല ഒത്തിണക്കത്തോടെ കളിക്കുന്നുവെന്നത് ടീമെന്ന നിലയില്‍ ഇംഗ്ളീഷുകാരെ മുന്നില്‍ നിര്‍ത്തുന്നു. ജപ്പാന്റെ പ്രതിരോധതന്ത്രത്തിനു മുന്നില്‍ പതറിയ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ കോച്ച് സ്റ്റീവ് കൂപ്പര്‍ കളിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരേണ്ടിവരും.  ജേഡന്‍ സാഞ്ചോ പോയതിന്റെ അസ്വസ്ഥതയില്‍നിന്ന് ടീം മോചിതരായാല്‍ അമേരിക്ക വെള്ളംകുടിക്കും.

ഏഞ്ചല്‍ ഗോമസാണ് മധ്യനിരയിലെ താരം. ഗോമസിന്റെ ഇരുവശങ്ങളിലുമായി കഠിനാധ്വാനിയായ കല്ലം ഹഡ്സനും പന്തടക്കത്തില്‍ കേമനായ എമില്‍ സ്മിത്തുമുണ്ട്. മുന്നേറ്റത്തില്‍ ഡാനിയല്‍ ലോഡറും റ്യാന്‍ ബ്രൂസ്റ്ററും ഗോളടിക്കാന്‍ അറിയുന്നവര്‍. ഗോള്‍കീപ്പര്‍ കുര്‍ടിസ് ആന്‍ഡേഴ്സന്റെ മിടുക്കാണ് പ്രീക്വാര്‍ട്ടറില്‍ തുണയായത്.
ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്ക പ്രീക്വാര്‍ട്ടറില്‍ പരാഗ്വേയെ അഞ്ചുഗോളിനു തകര്‍ത്താണ് വരുന്നത്. ഇംഗ്ളണ്ടിന് ഒത്ത എതിരാളി.

സാങ്കേതികമികവില്‍ ഓരോ കളിക്കാരനും ഏറെ മുന്നില്‍. രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട മധ്യനിരയിലെ ക്രിസ് ഗോസ്ലിന് കളിക്കാനാകാത്തത് തിരിച്ചടിയാണ്. ഹാട്രിക് തിളക്കത്തില്‍ നില്‍ക്കുന്ന ടിം വിയയാണ് സൂപ്പര്‍താരം. ആന്‍ഡ്രു കാള്‍ട്ടനും ജോഷ് സര്‍ജന്റും ബോക്സിലെത്തിക്കുന്ന പന്തുകള്‍ വലയിലാക്കാന്‍ വിയ സദാ തയ്യാര്‍. ഒപ്പം അതിവേഗക്കാരനായ അയോ അകിനോളയുമുണ്ട്. പ്രതിരോധത്തില്‍നിന്നുവന്ന് ഗോളടിക്കുന്ന ക്രിസ് ഡര്‍കിനും എതിരാളികള്‍ക്ക് ഭീഷണിയാണ്.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1