മാലി ഘാന

ഇനി ക്വാര്‍ട്ടര്‍ പോര് ആഫ്രിക്കയുടെ അവകാശി ആര് ?

Saturday Oct 21, 2017

ഗുവാഹത്തി > അണ്ടര്‍ 17 ലോകകപ്പിന്റെ  ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പുകളായ മാലി ഘാനയെ നേരിടും. ഗുവാഹത്തി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മത്സരം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാകുന്ന പോരാട്ടത്തില്‍ അവിടത്തെ തോല്‍വിക്ക് പകരംചോദിക്കാന്‍ ഘാനയിറങ്ങുമ്പോള്‍ കഴിഞ്ഞതവണ കൈവിട്ട കിരീടത്തിലേക്ക് ഒരുപടികൂടി അടുക്കുകയാണ് മാലിയുടെ ലക്ഷ്യം. ഗോളടിക്കുന്നതില്‍ മിടുക്കുകാട്ടുന്ന മാലിയും ഗോള്‍വഴങ്ങുന്നതില്‍ പിശുക്കരായ ഘാനയും ഏറ്റുമുട്ടുമ്പോള്‍ തീപാറും.

ഗ്രൂപ്പ് ബിയില്‍ ആദ്യമത്സരത്തില്‍ പരാഗ്വേയോട് തോറ്റശേഷം ആധികാരിക ജയങ്ങളുമായാണ് മാലിക്കാര്‍ അവസാന എട്ടിലെത്തിയത്. പരാഗ്വേയോട് രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു തോല്‍വി. തുര്‍ക്കിയെ എതിരില്ലാത്ത മൂന്നുഗോളിനു തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയ അവര്‍ ന്യൂസിലന്‍ഡിനെതിരെ ഒന്നിനെതിരെ മൂന്നുഗോളിന് ജയം നേടി. പ്രീക്വാര്‍ട്ടറില്‍ ഇറാഖാണ് മാലിയുടെ കരുത്തറിഞ്ഞത്. അഞ്ചു ഗോളാണ് ഇറാഖിന്റെ വലയില്‍ മാലിക്കാര്‍ തൊടുത്തത്. ക്വാര്‍ട്ടറില്‍ കടന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമാണ് മാലി 13. നാലു കളിയില്‍ അഞ്ചു ഗോളടിച്ച ലസാന എന്‍ദിയായേ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതാണ്.

ഗോള്‍വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്ന കരുത്തുറ്റ പ്രതിരോധവുമായാണ് ഘാന ഇറങ്ങുന്നത്. ഇതുവരെ കളിച്ച നാലു കളിയില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ അമേരിക്കയോടു മാത്രമാണ് അവര്‍ ഗോള്‍ വഴങ്ങിയത് ഒരെണ്ണം.  ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ മാലിയോട് 01ന് തോറ്റെങ്കിലും കിടയറ്റ പ്രകടനമാണ് ഘാന കാഴ്ചവച്ചത്. അതിന്റെ തുടര്‍ച്ച ഇന്ത്യയിലും നിലനിര്‍ത്താന്‍കഴിഞ്ഞ അവര്‍ മാലിക്കെതിരെയും മികച്ച കളി പുറത്തെടുക്കും. നാലു കളിയില്‍ മൂന്നു ഗോളടിച്ച നായകന്‍ എറിക് അയ്യയാണ് ഘാനയുടെ തുറുപ്പുചീട്ട്്.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1