തല ഉയർത്തി
 നെഞ്ചുവിരിച്ച്‌ ഇതാ ഖത്തർ

ലോകകപ്പ്‌ നേടിയപോലുള്ള സന്തോഷത്തിലാണ്‌ ഖത്തർ. ഇവിടെ കളി സാധ്യമാകുമോയെന്ന സംശയം യൂറോപ്പിന്റെ മാത്രമായിരുന്നില്ല. ഖത്തറുകാർക്കുതന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകകപ്പ്‌ സംഘടിപ്പിച്ചു. മികവുറ്റ സംഘാടനം, പിഴവറ്റ സുരക്ഷ. അതായിരുന്നു ആതിഥേയരുടെ വിജയമന്ത്രം. ചെറിയ രാജ്യത്ത്‌ വലിയ ലോകകപ്പ്‌ എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വർഷംമുമ്പ്‌  ലോകകപ്പ്‌ സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റർതന്നെ അത്‌ തെറ്റായ തീരുമാനമായിരുന്നുവെന്ന്‌ പറഞ്ഞു. ലോകകപ്പിന്‌ ...

കൂടുതല്‍ വായിക്കുക