Deshabhimani

ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങളുമായി രമേശ്‌ എസ് മകയിരത്തിന്റെ 'നാല്പതുകളിലെ പ്രണയം '

nalpathukalude pranayam
വെബ് ഡെസ്ക്

Published on May 07, 2025, 06:56 PM | 1 min read

കൊച്ചി: രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിച്ച നാല്പതുകളിലെ പ്രണയം (Love in Forties) സിനിമയ്ക്ക് നിരവധി ദേശീയ - അന്തർ ദേശിയ പുരസ്‌ക്കാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. പതിനഞ്ചാമത് ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടിയ ചിത്രം, ദുബൈ ഇന്റർനാഷണൽ ഫിലിം കാർണിവലിൽ “മികച്ച ഇന്ത്യൻ നറേറ്റിവ് ഫിലിം അവാർഡ് ”, സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ചറിന്റെ 'ഔട്ട്സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാർഡ്', കൊടൈക്കനാൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'മികച്ച ഇന്ത്യൻ സിനിമ' അവാർഡും കരസ്ഥമാക്കി.


മുംബൈ എന്റർടൈൻമെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ‘മികച്ച ഇന്ത്യൻ സിനിമയ്ക്കും’, ‘മികച്ച എഡിറ്ററിനുമുള്ള’ അവാർഡും കരസ്ഥമാക്കി. കോളിവുഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ജൂറി പുരസ്‌ക്കാരവും സ്വന്തമാക്കി. ജെറി ജോൺ, ആശാ വാസുദേവൻ നായർ, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവർത്തകനുമായ രമേശ് എസ് മകയിരമാമ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മെർലിൻ, ക്ഷമ, ഗിരിധർ, ധന്യ, മഴ, പാർദ്ധിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.


രമേശ് എസ് മകയിരം, ആശാ വാസുദേവൻ നായർ എന്നിവരുടെ വരികൾക്ക് ഗിരീഷ് നാരായണനാണ് സംഗീതം നൽകിയത്. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ. മഴ ഫിലിംസ്, ആർ ജെ എസ് ക്രീയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവ്വഹിച്ചു. ഫെസ്റ്റിവൽ കുറേറ്റർ: ഇൻഫിനിറ്റി പ്രൊഡക്ഷൻസ്. എഡിറ്റർ: ലിനോയ് വർഗീസ് പാറിടയിൽ, ആർട്ട്: ശ്രുതി ഈ വി,

സൗണ്ട് ഡിസൈൻ: ഷാജി മാധവൻ, മേക് അപ്പ്: ബിനു സത്യൻ, നവാസ് ഷെജി, പ്രൊഡക്ഷൻ കൺട്രോളർ: എൽദോ സെൽവരാജ്,

അസ്സോസിയേറ്റ് ഡയറക്ടർ: ഷാജി അജോൺ, അവനേഷ്, ജോസ്, ഡിസൈൻ: ആർക്കേ കെ, പിആർ ഓ: ഏ എസ് ദിനേശ്.



deshabhimani section

Related News

View More
0 comments
Sort by

Home