Deshabhimani

കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയും പ്രധാന വേഷത്തില്‍; 11 രാഷ്‌ട്രീയ നേതാക്കൾ അഭിനയിക്കുന്ന ‘കേപ്‌ടൗൺ’ സിനിമ തീയറ്ററിലേക്ക്‌

COP TWON
വെബ് ഡെസ്ക്

Published on Feb 13, 2025, 11:12 AM | 1 min read

തിരുവനന്തപുരം : പുതുമുഖങ്ങളായ അഖില്‍രാജ്,അനന്ദു പടിക്കല്‍,അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കേപ് ടൗണ്‍' എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ‘പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം’ എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ 8 വര്‍ഷത്തെ ശ്രമഫലമാണ് സിനിമ. പുതു മുഖങ്ങളോടൊപ്പം എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്‌. അവരോടൊപ്പം 11 ഓളം രാഷ്‌ട്രീയനേതാക്കളും ചിത്രത്തിന്റെ ഭാഗമാണ്‌.ചിത്രത്തിന്റെ അവസാന ഭാഗത്ത്‌ തമിഴ്‌നടൻ വിജയ്‌യും ഉണ്ടാകുമെന്ന്‌ അണിയറപ്രവർത്തകർ പറയുന്നു.


രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്‌താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി, എംഎൽഎമാരായ മുകേഷ്, എം നൗഷാദ്, മുന്‍ എം പി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, ബിജെപി നേതാവ്‌ കുമ്മനം രാജശേഖരന്‍ എന്നിവരും വേഷമിടുന്നു.


ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ സംഗീത സംവിധായകൻ രവീന്ദ്രന്റെ മകന്‍ നവീന്‍ മാധവ്, യു പ്രതിഭ എംഎൽഎ, പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, എം എസ്‌ സൗമ്യ, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്‌മൺ, എം ലക്ഷ്‌മി എന്നിവര്‍ ആലപിക്കുന്നു.

ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍,ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവരും ആലപിക്കുന്നുണ്ട്‌. അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ്-മായാന്‍സ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം-ശ്രീക്, പിആര്‍ഒ- എ എസ്. ദിനേശ്, ബി വി അരുണ്‍ കുമാര്‍.


ചിത്രത്തിന്റെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശിപ്പിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home