'ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ' : പ്രിയസുഹൃത്തിന് പിറന്നാളാശംസകൾ നേർന്ന് മമ്മൂട്ടി

മമ്മൂട്ടി പങ്കുവച്ച ചിത്രം
തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് പ്രിയതാരം മമ്മൂട്ടി. ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മമ്മൂട്ടി പങ്കുവച്ചു.
ഇന്ന് 65ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് നിരവധി പേരാണ് ആശംസകളുമായെത്തുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, കെ രാജൻ എന്നിവരും മോഹൻലാലിന് ആശംസ നേർന്നു. കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലാലിന് ആശംസയുമായി എത്തിയത്.
0 comments