14 October Monday

വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

തിരുവനന്തപുരം > ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. 40 ശതമാനത്തിൽ കൂടുതൽ  ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്നതാണ് വിദ്യാജ്യോതി പദ്ധതി.

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top