12 September Thursday

ഫസ്റ്റ്ബെല്‍ റിവിഷന്‍ 
ക്ലാസുകള്‍ ഇന്ന് തീരും

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


തിരുവനന്തപുരം
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ 10, പ്ലസ്‍ടു ക്ലാസുകൾക്കുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്‌ച പൂർത്തിയാക്കും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ ഫസ്റ്റ്ബെല്ലിൽ പ്ലസ് വണ്ണിന് ആറും എട്ട്, ഒമ്പത് ക്ലാസുകൾക്ക് മൂന്നുവീതം ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ. കെ അൻവർ സാദത്ത് അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ രാവിലെ എട്ട്‌ മുതലും എട്ട്, ഒമ്പത് ക്ലാസുകൾ യഥാക്രമം പകൽ മൂന്നിനും വൈകിട്ട്‌ 4.30 നും സംപ്രേഷണം ആരംഭിക്കും.

പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും. ഫെബ്രുവരി അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്‍ടു ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സിൽ ഫോൺ- ഇൻ രൂപത്തിൽ ലൈവായി നടത്താനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top