15 November Friday

എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓപ്ഷനുകള്‍ സമര്‍പ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2016

തിരുവനന്തപുരം > സര്‍ക്കാര്‍/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ് 18ന് വൈകിട്ട് പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും നിലവിലെ ഹയര്‍ ഓപ്ഷനുകളുടെ പുനഃക്രമീകരണം, റദ്ദാക്കല്‍ എന്നിവയ്ക്കും ഈ മെഡിക്കല്‍/ ഡെന്റല്‍ കോളേജുകളിലേക്ക് പുതുതായി ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൌകര്യം 16 മുതല്‍ 18ന് പകല്‍ ഒന്നുവരെ ലഭ്യമാകും.

മെഡിക്കല്‍ കോളേജുകള്‍: ജെഎംസി (ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂബിലി മിഷന്‍ പിഒ തൃശൂര്‍–5), ജിഎംസി (ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൌണ്ടേഷന്‍, വെഞ്ഞാറമൂട് പിഒ, തിരുവനന്തപുരം), എംഎംഎച്ച് (മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, മൊടക്കല്ലൂര്‍ പിഒ, അത്തോളി (വഴി) കോഴിക്കോട്–21), കെഇഎം (കേരള മെഡിക്കല്‍ കോളേജ്, ചേറുപ്ളശേരി പാലക്കാട്), എസ്ആര്‍എം (എസ്ആര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അകത്തുമുറി, വര്‍ക്കല, തിരുവനന്തപുരം). ഡെന്റല്‍ കോളേജുകള്‍: എഎല്‍ഡി (ഗവ. ഡെന്റല്‍ കോളേജ്, ആലപ്പുഴ), സിഡിസി (സെഞ്ചുറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെന്റല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പൊയിനാച്ചി, കാസര്‍കോട്), ഐജിഡി (ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ്, കോതമംഗലം), എസ്വിഡി (ശ്രീ ശങ്കര ഡെന്റല്‍ കോളേജ്, അകത്തുമുറി, വര്‍ക്കല, തിരുവനന്തപുരം). അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 19നും 20നും നിര്‍ദിഷ്ട ഫീസ് ഒടുക്കിയശേഷം അതത് കോളേജുകളില്‍ പ്രവേശനം നേടണം.

പ്രധാന വാർത്തകൾ
 Top