25 October Sunday

യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷാ തീയതികൾ അടുത്തയാഴ്‌ച പ്രഖ്യാപിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

ന്യൂഡൽഹി > കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സിയും പരീക്ഷാത്തീയതികള്‍ പുനര്‍നിശ്ചയിക്കാനായി ജൂണ്‍ 1-ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് എസ്എസ്‌സിയും അറിയിച്ചിരുന്നു.

സിവില്‍ സര്‍വീസസ്, ഇക്കണോമിക് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ്, സിഎപിഎഫ്, എന്‍ഡിഎ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യുപിഎസ്‌സി മാറ്റി വെച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍, സ്‌റ്റെനോഗ്രാഫര്‍ തുടങ്ങിയ തസ്‌തികകളിലേക്കുള്ള പരീക്ഷകളാണ് എസ്എസ്‌സി മാറ്റി വെച്ചിട്ടുള്ളത്. കമ്മീഷനുകള്‍ക്ക് 2020-ലെ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഒന്നുപോലും നടത്തായിട്ടില്ല. പുതുക്കിയ പരീക്ഷാ വിവരങ്ങള്‍ യുപിഎസ്‌സിയുടെ upsc.gov.in എന്ന വെബ്‌സൈറ്റിലും എസ്.എസ്.സിയുടേത് ssc.nic.in-ലും പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top