20 August Saturday

ടിസ്സില്‍ പിജി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Oct 24, 2016

സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും പ്രശസ്തമായ, മുംബയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബയ്, തുല്‍ജാപുര്‍, ഗുവഹാത്തി, ഹൈദരാബാദ് കാമ്പസുകളിലാണ് കോഴ്സുകള്‍.  പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.

ബിഎ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഏപ്രില്‍27നാണ്. www.admissions.tiss.edu  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം. എംഎ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017ജനുവരി ഏഴിനാണ്. നവംബര്‍ 30വരെ അപേക്ഷിക്കാം. എംഫില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീഷ 2017 ഡിസംബര്‍ 10. 2017 ജനുവരി 16വരെ അപേക്ഷിക്കാം.

സോഷ്യല്‍വര്‍ക്ക്, ഡിഎസ്എബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ഡവലപ്മെന്റ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍ (എലിമെന്ററി), കൌണ്‍സലിങ്, വിമന്‍സ് സ്റ്റഡീസ്, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ്, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ്, ഗ്ളോബലൈസേഷന്‍ ആന്‍ഡ് ലേബര്‍, പബ്ളിക് ഹെല്‍ത്ത് പോളിസി, എക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സ്, പബ്ളിക് ഹെല്‍ത്ത്–സോഷ്യല്‍ എപിഡോമിയോളജി, ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഹാബിറ്റാറ്റ് പോളിസി ആന്‍ഡ് പ്രാക്ടീസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, അപ്ളൈഡ് സൈകോളജി എന്നീ സാമൂഹ്യശാസ്ത്ര വിഷയങ്ങളിലാണ് ഇവിടെ കോഴ്സുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top