തിരുവനന്തപുരം
എസ്‌എസ്‌എൽസി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ബുധനാഴ്‌ചമുതൽ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ടിഎച്ച്‌എസ്‌എൽസി, എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി ഹിയറിങ് ഇംപേർഡ് വിഭാഗങ്ങളുടെയും പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കും. വിശദ വിജ്ഞാപനം www.keralapareekshabhavan.in ൽ.
ടൈംടേബിൾ ചുവടെ
മാർച്ച് 17ന്: പകൽ 1. 40 മുതൽ 3.30 വരെ ഒന്നാം ഭാഷ പാർട് ഒന്ന്–- മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റൽ( സംസ്‌കൃത സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
മാർച്ച് 18 പകൽ 1.40 മുതൽ 4.30 വരെ–- രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 19 പകൽ 1. 40 മുതൽ 4.30 വരെ–- മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളഡ്‌ജ്
മാർച്ച് 22 പകൽ 1.40 മുതൽ 3.30 വരെ–- ഊർജതന്ത്രം
മാർച്ച് 23 പകൽ 1.40 മുതൽ 4. 30 വരെ–- സോഷ്യൽ സയൻസ്
മാർച്ച് 24 പകൽ 1. 40 മുതൽ 3.30 വരെ–- ഒന്നാം ഭാഷ പാർട് 2–- മലയാളം, തമിഴ്, കന്നട, സ്‌ഷെപ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ്, അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ, സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ
മാർച്ച് 25 പകൽ 1.40 മുതൽ 3.30 വരെ–- ജീവശാസ്‌ത്രം
മാർച്ച് 29 പകൽ 1. 40 മുതൽ 4.30 വരെ–- ഗണിതശാസ്‌ത്രം
മാർച്ച് 30 പകൽ 1. 40 മുതൽ 3.30 വരെ–- രസതന്ത്രം
പ്ലസ്‌ടു പരീക്ഷ മാർച്ച് 17 മുതൽ 30 വരെ
രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17ന് ആരംഭിച്ച് 30ന് സമാപിക്കും. പരീക്ഷ ദിവസവും രാവിലെ 9.40ന് ആരംഭിക്കും. പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷയ്‌ക്ക് പിഴ കൂടാതെ ജനുവരി നാല് വരെ ഫീസ് ഒടുക്കാം. 20 രൂപ പിഴയോടെ ജനുവരി എട്ടുവരെയും. ദിവസം അഞ്ചു രൂപ അധിക പിഴയോടെ ജനുവരി 12 വരെയും 600 രുപ സൂപ്പർഫൈനോടെ ജനുവരി 15 വരെയും ഫീസ് അടയ്‌ക്കാം. പരീക്ഷയ്‌ക്കുള്ള അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലായ www.dhsekerala.gov.in ലും എല്ലാ ഹയർ സെക്കൻഡറി സ്‌കൂളിലും ലഭ്യമാണ്. ഓപ്പൺ സ്‌കൂൾ വിദ്യാർഥികൾ അവർക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. പരീക്ഷാ വിജ്ഞാപനം www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ.
ടൈംടേബിൾ ചുവടെ
മാർച്ച് 17ന്–- ബയോളജി, ഇലക്ടോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
മാർച്ച് 18ന്–- പാർട് 2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി
( ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി
മാർച്ച് 19ന്–- കെമിസ്‌ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്‌റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്‌റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാർച്ച് 22ന്–- മാത്തമാറ്റിക്‌സ്, പാർട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്‌ത്ര, സൈക്കോളജി
മാർച്ച് 23ന്–- ജോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി
മാർച്ച് 24ന്–- പാർട് 1 ഇംഗ്ലീഷ്
മാർച്ച് 25ന്–- ഹോം സയൻസ്, ഗാന്ധിയൻ സ്‌റ്റഡീസ്, ഫിലോസഫി, ജേർണലിസം, കംപ്യൂട്ടർ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്
മാർച്ച് 29ന്–- ഫിസിക്‌സ്, ഇക്കണോമിക്‌സ്
മാർച്ച് 30ന്–- സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ടോണിക്‌സ് സർവീസ് ടെക്‌നോളജി (ഓൾഡ്), ഇലക്ടോണിക് സിസ്‌റ്റം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..