22 August Thursday

പുതിയ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം
2019 ലെ  എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കി.  സംസ്ഥാന ഐ ടി മിഷൻ, ഇ -മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ നേരത്തെ  ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.   https://digilocker.gov.in വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ്  ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. 

മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി)  കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിaക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.  ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.  എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക.  Education എന്ന സെക്ഷനിൽ നിന്ന്  ‘Board of Public Examination Kerala’ തെരഞ്ഞെടുക്കുക.  തുടർന്ന്  Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും. ടോൾഫ്രീ നമ്പർ: 1800-4251-1800, 155300 (ബി എസ് എൻ എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471-2115054, 0471-2115098.  0471-2335523 (ബാക്കി നെറ്റ്‌വർക്കിൽ നിന്ന്).


പ്രധാന വാർത്തകൾ
 Top