എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ശേഷമുള്ള വൈവിധ്യമാര്‍ന്ന ഉപരിപഠന കരിയര്‍ അവസരങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്നതിനായി കലിക്കറ്റ് സർവകലാശാലാ എംപ്ലോയ‌്മെന്റ‌് ഇന്‍ഫര്‍മേഷന്‍ ആൻഡ‌് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒമ്പതിന് രാവിലെ 9.30 മുതല്‍ ഒന്നുവരെ സർവകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തുന്ന പരിപാടിയില്‍ ഈ രംഗത്തെ വിദഗ്ധരുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ ക്ലാസുകളും സംശയ നിവാരണ സെഷനും ഉണ്ടാകും. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ശാഖകളിലെയെല്ലാം പഠന‐തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടുത്തും. ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 300 പേര്‍ക്കാണ് പ്രവേശനം.
രജിസ്‌ട്രേഷന് ഫോണ്‍: 9846947953. ഇ‐മെയില്‍: ugbkozd.emp.lbr@kerala.gov.in
ശാസ്ത്രജ്ഞന്‍, ഡോക്ടര്‍, പൈലറ്റ്, സൈനിക ഓഫീസര്‍, എൻജിനിയര്‍, ജേര്‍ണലിസ്റ്റ്, ഡിസൈനര്‍, ഫാഷന്‍ ടെക്‌നോളജിസ്റ്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, മനഃശാസ്ത്രജ്ഞന്‍, അധ്യാപകന്‍, മാനേജ്‌മെന്റ് വിദഗ‌്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, മറൈന്‍ എൻജിനിയർ, ബഹിരാകാശ ശാസ്ത്രജ്ഞന്‍, ഗവേഷകന്‍, സംവിധായകന്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കു തിരിയാന്‍ സഹായിക്കുന്ന നൂറുകണക്കിന് കോഴ്‌സുകളും സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. ഇവയെക്കുറിച്ചൊക്കെ കൃത്യമായ അവബോധം എസ്എസ്എല്‍സി കഴിഞ്ഞയുടനെങ്കിലും നേടിയാല്‍ മാത്രമേ, ലക്ഷ്യം നിശ്ചയിക്കാനും പ്രവേശനപരീക്ഷകള്‍ നേരിടുന്നതിനുള്ള ശരിയായ മുന്നൊരുക്കങ്ങള്‍ നടത്താനും തുടര്‍ന്ന് മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനും സാധ്യമാകുകയുള്ളു എന്നതിനാലാണ് സർവകലാശാല ഈ ക്ലാസ് സംഘടിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..