22 September Sunday

കടമ്മനിട്ട സ്‌മാരക പുരസ്ക്കാരം തേവര എസ്‌എച്ച്‌ കോളേജ്‌ മാഗസിന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

കൽപ്പറ്റ > പനമറ്റം ദേശീയ വായനശാല കേരളത്തിലെ മികച്ച കോളജ് മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരക പുരസ്ക്കാരം തേവര സേക്രട്ട് ഹാർട്ട് കോളജിന്റെ "നൊണ' യ്‌ക്ക്‌. രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്‌മാരക പുരസ്‌കാരം ചങ്ങനാശ്ശേരി എസ് ബി കോളജിന്റെ "ആകാശം വേണോ ഭൂമി വേണോ' എന്ന മാഗസിനും ലഭിച്ചു.

തേവര കോളേജ്‌ എഡിറ്റർ ശിവദാസ് കെ പി, സബ് എഡിറ്റർ നവ്യ ഷിബു, ടീം  അംഗങ്ങൾ വൈഖരി പുരുഷൻ, അഭിജിത്ത് പ്രഭു, യദു യു, ശില്പ മേരി സേവിയർ,  സിദ്ധാർഥ് കെ ഭട്ടതിരി, ചന്തു മോഹൻ.

തേവര കോളേജ്‌ എഡിറ്റർ ശിവദാസ് കെ പി, സബ് എഡിറ്റർ നവ്യ ഷിബു, ടീം അംഗങ്ങൾ വൈഖരി പുരുഷൻ, അഭിജിത്ത് പ്രഭു, യദു യു, ശില്പ മേരി സേവിയർ, സിദ്ധാർഥ് കെ ഭട്ടതിരി, ചന്തു മോഹൻ.

2017-‐18 വർഷത്തെ മാഗസിനുകളാണ് പരിഗണിച്ചത്. പുരസ്കാരങ്ങൾ മെയ് 19 ഞായറാഴ്ച രാവിചെ 11 മണിക്ക് ദേശീയ വായനശാലയിൽ നടക്കുന്ന വി ബാലചന്ദ്രൻ അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.


പ്രധാന വാർത്തകൾ
 Top