19 June Saturday

സ്‌കോൾ കേരള : ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രവേശനത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

തിരുവനന്തപുരം
സ്‌കോൾ-കേരള മുഖേന പുതിയ അധ്യയനവർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിലെ രണ്ടാംവർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ  www. scolekerala.org എന്ന വെബ്‌സെറ്റ് മുഖേന ഏഴുമുതൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും ഉണ്ട്‌. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാംവർഷം ഹയർ സെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും പ്രവേശനം അനുവദിക്കും.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും നിർദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പി ഒ പൂജപ്പുര, തിരുവനന്തപുരം-–-695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ്/ രജിസ്റ്റേഡ് തപാൽ മാർഗമോ 23ന്‌ വൈകിട്ട്‌ അഞ്ചിനകം എത്തിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top