09 June Friday

എംജി യുജി ഏകജാലക പ്രവേശനം: എസ്‌സി/എസ്ടി രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള രണ്ടാം സ്‌പെഷ്യൽ അലോട്‌മെന്റിന് ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ എസ്സി/എസ്ടി അപേക്ഷകർക്കും രണ്ടാം സ്‌പെഷ്യൽ  അലോട്മന്റ് നടത്തും.

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച്  www.cap.mgu.ac.in  എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കി നൽകാം. പുതിയ ആപ്ലിക്കേഷൻ നമ്പർ പിന്നീടുള്ള ഓൺലൈൻ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവയ്ക്കണം.

നേരത്തേ നൽകിയ അപേക്ഷയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താം,  പുതുതായി ഓപ്ഷൻ നൽകാം. അപേക്ഷ നൽകാത്തവർക്ക് പുതുതായി ഫീസടച്ച്‌ സ്‌പെഷൽ അലോട്‌മെന്റിൽ പങ്കെടുക്കാം. സ്‌പെഷൽ അലോട്‌മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പെഷൽ അലോട്‌മെന്റ് ലിസ്റ്റ് ജൂലൈ രണ്ടിനു പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്‌ട്രേഷനായി  www.cap.mgu.ac.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 
പ്രത്യേക അലോട്‌മെന്റ് സ്‌പോട് അലോട്‌മെന്റല്ല. മുൻ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി/മെറിറ്റ്/സ്‌പോർട്‌സ്/കൾച്ചറൽ/പി ഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയ എസ് സി/എസ് റ്റി വിഭാഗക്കാർ പ്രത്യേക അലോട്‌മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്‌മെന്റ് ലഭിച്ച ഓപ്ഷനിലേക്ക് നിർബന്ധമായും മാറേണ്ടി വരും. ഇവരുടെ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇതിനോടകം സ്ഥിര പ്രവേശനം ലഭിച്ചവർ പ്രത്യേക അലോട്‌മെന്റിൽ പങ്കെടുക്കുമ്പോൾ ഓപ്ഷനുകൾ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top