23 April Tuesday

സംസ്‌കൃത സർവകലാശാല എംഎ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019

സംസ്‌കൃത സർവകലാശാല വകുപ്പുകളിലേക്കുംപ്രാദേശിക കേന്ദ്രങ്ങളിലേക്കും  എംഎ മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം,  സംസ്‌കൃതം ന്യായം  എന്നീ കോഴ്‌സുകളിൽ  2019–-2020  അധ്യയന വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ‌് പ്രവേശനം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത . അവസാന വർഷ ബിരുദപരീക്ഷ  എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ നൽകേണ്ട അവസാനദിവസം  ഏപ്രിൽ 29. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും  www.ssus.ac.in , www.ssusonline.org  എന്ന വെബ്സൈറ്റിൽ ലഭിക്കും. 


പ്രധാന വാർത്തകൾ
 Top