05 December Thursday

പിഎസ്‍സി: 34 തസ്തികയിലേക്ക്‌ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തിരുവനന്തപുരം > വിവിധ കാറ്റ​ഗറികളിലേക്കായി 34 തസ്തികയിലേക്ക്‌ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോ​ഗം തീരുമാനിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന പ്രധാന തസ്തികകൾ: ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/സബ് എൻജിനിയർ (കേരള വാട്ടർ അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും മാത്രം), കോ- ഓപറേറ്റീവ് മിൽക്‌ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെസിഎംഎംഎഫ് ലിമിറ്റഡ്) ടെക്നിക്കൽ സൂപ്രണ്ട് (ഡെയറി) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി),  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) മാർക്കറ്റിങ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി),  ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്, ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപറേഷൻ/സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്.

ജനറൽ റിക്രൂട്ട്മെന്റ്  ജില്ലാതലം: വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2. വിവിധ ജില്ലകളിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിങ്) വകുപ്പിൽ ലൈൻമാൻ.

സ്പെഷ്യൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം: പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (പട്ടികവർഗം), സ്പെഷ്യൽ റിക്രൂട്ട്മെന്റ്  ജില്ലാതലം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർ​ഗം).

എൻസിഎ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) (എസ്‍സിസിസി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി, പട്ടികവർ​ഗം), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ മാത്തമാറ്റിക്സ് (പട്ടികവർ​ഗം), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (എസ്ഐയുസി നാടാർ, എസ്‌സിസിസി, പട്ടികജാതി), പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (പട്ടികവർ​ഗം). അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഈഴവ/തിയ്യ/ബില്ലവ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്ലിം).

ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (എസ്ഐയുസി നാടാർ, ധീവര), സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (എൽസി/എഐ). അസാധാരണ ഗസറ്റ് തീയതി 30. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി ഒന്ന്‌. കൂടുതൽ വിവരങ്ങൾ  ഡിസംബർ ഒന്ന്‌ ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ.

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) ( 503/2023, 504/2023) തസ്തികയിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്‌എസ്) മലയാളം മീഡിയം (78/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്എസ്) മലയാളം മീഡിയം ( 441/2023) തസ്തികകളിൽ  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top