30 September Saturday

പോളിടെക്‌നിക് 
ഡിപ്ലോമ അഡ്മിഷൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ സർക്കാർ, എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷന്‌ ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.orgൽ. 24, 25, 26 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ പത്തിന്‌ മുമ്പായി അതതു സ്ഥാപനങ്ങളിൽ ഹാജരാകണം.

ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം.  അപേക്ഷാ ഫീസ് എസ്‌സിഎസ്ടി വിഭാഗത്തിന്‌ 75 രൂപ. മറ്റുള്ളവർക്ക്‌ 150 രൂപ. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top