തിരുവനന്തപുരം
സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്‌വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട് നാലുമുതൽ ജൂൺ ഒമ്പതുവരെ അപേക്ഷിക്കാം. www.admission.dge. kerala.gov.in വെബ്സൈറ്റിലെ ഹയർ സെക്കൻഡറി അഡ്മിഷൻ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്. മൂന്നുഘട്ടമുള്ള മുഖ്യഅലോട്ട്മെന്റ് ജൂലൈ ഒന്നുവരെ. എസ്എസ്എൽസി/ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ജയിച്ചവരെയും മുഖ്യഅലോട്ട്മെന്റിൽ പരിഗണിക്കും. 10–-ാം ക്ലാസിലെ മാർക്ക് കൂട്ടിയെടുത്ത് വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കി റാങ്ക് തീരുമാനിക്കും. റാങ്ക്, കുട്ടികൾ നൽകിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാംവഴി സെലക്ഷനും അലോട്ട്മെന്റും നടക്കും.
സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും സമാന വ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. www.admission.dge. kerala.gov.in വെബ്സൈറ്റിലെ ക്ലിക് ഫോർ ഹയർ സെക്കൻഡറി വൊക്കേഷണൽ അഡ്മിഷൻ എന്ന ലിങ്കിൽ ക്ലിക് ചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..