സർവകലാശാലകളുടെ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വിവിധ സർവകലാശാലകളുടെ ബിരുദ കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാം. കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്-തിട്ടുള്ള ഗവൺമെന്റ്-, എയ്-ഡഡ്-﹣സ്വാശ്രയ ആർട്-സ്- ആൻഡ‌്- സയൻസ്- കോളേജുകളിലും യുഐടി, ഐഎച്ച്-ആർഡി കേന്ദ്ര-ങ്ങ-ളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക്- (2018‐19) പ്രവേശനത്തിന് ഓൺലൈൻ (http://admissions.keralauniversity.ac.in) രജിസ്-ട്രേഷൻ ആരംഭിച്ചു. ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്ക-ണം.
മഹാത്മഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ‌് സയൻസ് കോളേജുകളിലെ ഏകജാലകംവഴിയുള്ള ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 25 മുതൽ ആരംഭിക്കും. ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.കലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് ഓൺലൈനായി സർവകലാശാലാ വെബ്‌സൈറ്റിലൂടെ (www.universityofcalicut.info) 30 വരെ ഫീസടയ്‌ക്കാം.
കണ്ണൂർ സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cap.kannuruniversity.ac.in
സംസ്-കൃത സർവ-ക-ലാ-ശാലയുടെ കാലടി മുഖ-്യ-കേ-ന്ദ്ര-ത്തിലും വിവിധ പ്രാദേ-ശികകേന്ദ്ര-ങ്ങ-ളിലും 2018-‐2019 അധ്യയനവർഷ-ത്തി-ലേക്ക്- വിവിധ ബിരുദ പ്രോഗ്രാ-മു-ക-ളി-ലേക്ക്- അപേക്ഷ ക്ഷണി-ച്ചു-. അപേ-ക്ഷ- ഓൺലൈൻവഴി സമർപ്പി-ക്കേണ്ട അവ-സാന തീയതി ജൂൺ 11. ഓൺലൈൻ അപേ-ക്ഷ-യുടെ പ്രിന്റ്-കോപ്പിയുംസർട്ടി-ഫി-ക്ക-റ്റു-ക-ളുടെ പകർപ്പും ലഭി-ക്കേണ്ട അവസാന തീയതി ജൂൺ 18.
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ബിരുദ കോഴ്-സുകളിലേക്ക്-പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെയും മാർക്ക്-ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടെ രജിസ്-ട്രാർ, കേരള കലാമണ്ഡലം, വള്ളത്തോൾ നഗർ, തൃശൂർ ‐679 531 എന്ന വിലാസത്തിൽ 28ന‌് വൈകിട്ട‌് അഞ്ചിനകം അപേക്ഷിക്കണം.
Tags
Related News

0 comments