14 November Thursday

സൈനിക സ്‌കൂൾ പ്രവേശനത്തിന് സെപ്‌തംബർ 23 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019


തിരുവനന്തപുരം
കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് പ്രവേശന പരീക്ഷയ്‌ക്ക്‌ സെപ്‌തംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം.

പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആൺകുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആറാം ക്ലാസ് പ്രവേശനം നേടുന്നവർ 2008 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31 നും ഇടയിൽ ജനിച്ചവരാകണം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രിൽ ഒന്നിനും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ച, അംഗീകൃത സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 250 രൂപയുമാണ് പരീക്ഷാഫീസ്.

ആറാം ക്ലാസ് ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ (അപേക്ഷയിൽ നൽകിയതനുസരിച്ച്) ലഭ്യമാക്കും. ഒമ്പതാം ക്ലാസ് ചോദ്യപേപ്പർ ഇംഗ്ലീഷിൽ മാത്രമായിരിക്കും. തിരുവനന്തപുരം (കഴക്കൂട്ടം സൈനിക് സ്‌കൂൾ), കോട്ടയം (ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, കാരാപ്പുഴ),   എറണാകുളം (ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, എറണാകുളം), കോഴിക്കോട് (ഗവ. വിഎച്ച്എസ് സ്‌കൂൾ ഫോർ ഗേൾസ്, നടക്കാവ്), പാലക്കാട്(കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ, പാലക്കാട്) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്രവേശനം നേടുന്നവർക്ക് കാറ്റഗറി, രക്ഷിതാക്കളുടെ മാസവരുമാനം എന്നിവ പരിഗണിച്ചുള്ള സ്‌കോളർഷിപ്പുകൾ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. വിശദവിവരങ്ങൾക്ക് www.sainikschooladmission.in, www.sainikschooltvm.nic.in  സന്ദർശിക്കുക.


പ്രധാന വാർത്തകൾ
 Top