15 November Friday

ഇഗ്‌നോ കോഴ്‌സുകളിലേക്ക്‌ 31 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019


തിരുവനന്തപുരം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ) ജൂലൈയിൽ ആരംഭിക്കുന്ന അക്കാഡമിക് സെക്ഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്  പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി.

റൂറൽ ഡെവലപ്മെന്റ്‌, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ്‌ സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്‌, കൗൺസല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരപബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനത്തിനുള്ള അപേക്ഷകൾ https://onlineadmission.ignou.ac.in/ എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം:  ഇഗ്നോ ഓൺലൈൻ അഡ്മിഷൻ സിസ്റ്റം വഴി 2019 ജൂലൈയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അവരുടെ യൂസെർനൈമും പാസ്സ്‌വേർഡും ഉപയോഗിച്ച്‌ ഓൺലൈൻമുഖേന സമർപ്പിച്ച അപേക്ഷ പരിശോധിച്ച്‌ ന്യൂനതകൾ  ഉണ്ടെങ്കിൽ നീക്കണം. വിശദവിവരങ്ങൾക്കായ് ഇഗ്നോ മേഖലാ കേന്ദ്രം,  തിരുവനന്തപുരം  ഫോൺ: 0471 - 2344113 / 2344120.
 


പ്രധാന വാർത്തകൾ
 Top