19 October Saturday

ഐഐഎഫ്‌ടിയിൽ എംബിഎ കോഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


കോട്ടയം
രണ്ടു വർഷ എംബിഎ(ഇന്റർനാഷണൽ ബിസിനസ്‌) കോഴ്‌സിന്‌ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി നടത്തുന്ന ഇൻഡ്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫോറിൻ ട്രേഡ്‌ എൻട്രൻസ്‌ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. 25 വരെ അപേക്ഷ  നൽകാം.  ഓൺലൈൻ പരീക്ഷ ഡിസംബർ ഒന്നിന്‌ നടത്തും. ആകെ 420 സീറ്റാണുള്ളത്‌. രാജ്യത്താകെ 89 നഗരങ്ങളിൽ പരീക്ഷാസെന്ററുണ്ട്‌. ഡിഗ്രിക്ക്‌ 50 ശതമാനം മാർക്കാണ്‌ യോഗ്യത. 

ഒരു മാർക്കിന്റെ 100 ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാണുള്ളത്‌.  ജനറൽ വിഭാഗത്തിന്‌ 2000 രൂപയാണ്‌ അപക്ഷോഫീസ്‌. സംവരണവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 1000 രൂപയാണ്‌ ഫീസ്‌. ഡൽഹി, കൊൽക്കത്ത, കാകിനട(ആന്ധ്രാപ്രദേശ്‌) എന്നിവിടങ്ങളിലാണ്‌ ഐഐഎഫ്‌ടി കാമ്പസുള്ളത്‌. iift.nta.nic.in എന്ന സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌.


പ്രധാന വാർത്തകൾ
 Top