14 July Tuesday

കെ ടെറ്റ് പരീക്ഷ; 23886 പേർ വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


തിരുവനന്തപുരം
ഫെബ്രുവരിയിൽ നടത്തിയ കെടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും  (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.

നാല് കാറ്റഗറികളിലായി ആകെ 28.65 ശതമാനമാണ് വിജയം. കാറ്റഗറി- ഒന്നിൽ 2391 പേർ വിജയിച്ചു. വിജയശതമാനം 10.84. കാറ്റഗറി- രണ്ടിൽ 9574 പേർ വിജയിച്ചു. വിജയശതമാനം 43.73. കാറ്റഗറി- മൂന്നി‌ൽ 10413 പേർ വിജയിച്ചു. വിജയശതമാനം 34.16. കാറ്റഗറി നാലിൽ  1508 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 16.90.

പരീക്ഷ വിജയിച്ചവർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.


പ്രധാന വാർത്തകൾ
 Top