05 December Monday

പോളിടെക് നിക് സ്‌പോട്ട്‌ അഡ്മിഷൻ ഇന്നുമുതൽ 29 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022


തിരുവനന്തപുരം
സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്‌ഡഡ്/കേപ്പ്‌/സ്വാശ്രയ പോളിടെക്നിക് എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ  ബുധൻ മുതൽ 29 വരെ നടത്തും.

നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും  പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.

നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകർ ഇല്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച്  പ്രവേശനം നേടാം. പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയശേഷം മാത്രം സ്‌പോട്ട് അഡ്മിഷനിൽ ഹാജരാകണം.

ഒഴിവുകൾ പോളിടെക്‌നിക് അടിസ്ഥാനത്തിൽ www. polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top