16 August Tuesday

കൊച്ചി സിഫ്നെറ്റിൽ ഫിഷിങ് ‐നോട്ടിക്കൽ സയൻസ് ബിരുദ കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018


കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ്ങ് ട്രെയിനിങ്ങി (സിഫ്നെറ്റ്)ൽ നാലുവർഷ ബിരുദ കോഴ്സായ ബാച്ചലർ ഓഫ്് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ് ) (ബിഎഫ് എൻഎസ്സി)  കോഴ്സിന്റെ പ്രവേശന പരീക്ഷ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തും. കൊച്ചി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോഴ്സാണ്. 33 സീറ്റുകളാണുള്ളത്.

മാത്തമാറ്റിക്സിനും ഇംഗ്ലീഷിനും മറ്റു സയൻസ് വിഷയങ്ങൾക്ക് മൊത്തവും  50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. എസ്സി/എസ്ടിക്ക് പാസായാൽ മതി. 2018 മാർച്ചിൽ അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 2018 ഒക്ടോബർ ഒന്നിന് 17 വയസിനും 20 വയസിനും ഇടയ്ക്ക്് പ്രായം. മെർച്ചന്റ് ഷിപ്പിങ് മെഡിക്കൽ പരിശോധന ചട്ടപ്രകാരമുള്ള വൈദ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും പാസാകണം. 

അപേക്ഷാഫീസ് 500 രൂപ (എസ്സി/എസ്ടിക്ക് 250 രൂപ) www.cifnet.gov.in വെബ്സൈറ്റിലുടെ ഓൺലൈനായി മെയ് 16വരെ  അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top