13 September Friday

എൻജിനിയറിങ‌്/ആർക്കിടെക‌്ചർ റാങ്ക‌് ലിസ‌്റ്റുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


തിരുവനന്തപുരം

സംസ്ഥാനത്തെ എൻജിനിയറിങ‌് പ്രവേശനത്തിനുള്ള 2018ലെ എൻജിനിയറിങ‌് റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കാൻ എൻജിനിയറിങ‌് പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ അവരുടെ രണ്ടാംവർഷ യോഗ്യതാ പരീക്ഷയിൽ നിശ്ചിത വിഷയങ്ങൾക്ക‌് ലഭിച്ച മാർക്ക‌് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. എൻജിനിയറിങ‌് പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള 58268 വിദ്യാർഥികളിൽ 44250 പേർ ഇതിനോടകം യോഗ്യതാ പരീക്ഷയിലെ മാർക്ക‌് സമർപ്പിച്ചു.

2018ലെ ആർക്കിടെക‌്ചർ റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കാൻ കൗൺസിൽ ഓഫ‌് ആർക്കിടെക‌്ചർ നടത്തിയ നാറ്റ﹣2018 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികൾ അവരുടെ യോഗ്യതാ പരീക്ഷയിലെ മാർക്കും നാറ്റ﹣2018 സ‌്കോറും പ്രവേശനപരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.

എൻജിനിയറിങ‌്/ആർക്കിടെക‌്ചർ റാങ്ക‌് ലിസ‌്റ്റുകൾ തയ്യാറാക്കാൻ യോഗ്യതാ പരീക്ഷയിലെ മാർക്കും നാറ്റ﹣2018 സ‌്കോറും പ്രവേശനപരീക്ഷാ കമീഷണറുടെ ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ‌്സൈറ്റിലൂടെ സമർപ്പിക്കാനുള്ള സമയം 10ന‌് രാവിലെ 10 വരെ ദീർഘിപ്പിച്ചു. മേൽ വെബ‌്സൈറ്റിൽ നിഷ‌്കർഷിച്ചിരിക്കുന്ന രീതിയിൽ യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റ 2018 സ‌്കോറും സമർപ്പിക്കാത്ത വിദ്യാർഥികളെ 2018ലെ എൻജിനിയറിങ‌്, ആർക്കിടെക‌്ചർ കോഴ‌്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക‌് ലിസ‌്റ്റുകളിൽ ഉൾപ്പെടുത്തില്ല.
മാർക്ക‌് സമർപ്പണത്തിനുമുമ്പ‌് ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനങ്ങൾ ംംം.രലല.സലൃമഹമ.ഴ്ീ.ശി, ംംം.രലലസലൃമഹമ.ീൃഴ എന്നീ വെബ‌്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ളത‌് വിദ്യാർഥികൾ ശ്രദ്ധിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top