30 September Saturday

എംജി ബിരുദ പരീക്ഷകൾ 26 മുതൽ ; പിജി ജൂൺ മൂന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday May 9, 2020


കോട്ടയം
കോവിഡ്–- 19 വ്യാപനത്തെതുടർന്ന് മാറ്റിവച്ച യുജി പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കുമെന്ന് എംജി സർവകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറാം സെമസ്റ്റർ സിബിസിഎസ് (റഗുലർ, പ്രൈവറ്റ്), സിബിസിഎസ്എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 26 മുതൽ പുനരാരംഭിക്കും. നാലാം സെമസ്റ്റർ യുജി പരീക്ഷകൾ മെയ് 27നും അഞ്ചാം സെമസ്റ്റർ സിബിസിഎസ് (പ്രൈവറ്റ്) പരീക്ഷകൾ ജൂൺ നാലിനും ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും.

ആറാം സെമസ്റ്റർ യുജി പരീക്ഷ മെയ് 26, 28, 30, ജൂൺ ഒന്ന് തീയതികളിലും നാലാം സെമസ്റ്റർ പരീക്ഷകൾ മെയ് 27, 29, ജൂൺ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് പരീക്ഷകൾ ജൂൺ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റർ പിജി പരീക്ഷകൾ ജൂൺ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യുജി മൂല്യനിർണയ ക്യാമ്പുകൾ ഹോംവാല്യുവേഷൻ രീതിയിൽ ജൂൺ എട്ടിന് ആരംഭിക്കും.

കോവിഡ്–- 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top